വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ച് എണ്ണ കമ്പനികള്‍....
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണ കമ്പനികള്‍. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന്റെ വില 39 രൂപയാണ് കമ്പനികള്‍ വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയര്‍ന്നനിലയിലാണ്.
ജൂലൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികള്‍ കുറച്ചിട്ടുണ്ടായിരുന്നു. 30 രൂപയാണ് കുറച്ചത്. ജൂണില്‍ 69.50 രൂപയും മേയ് മാസത്തില്‍ 19 രൂപയും കുറച്ചിരുന്നു. തുടര്‍ച്ചയായി പാചകവാതക വില കുറച്ചതിന് പിന്നാലെയാണ് ഈ മാസം വില വര്‍ധിപ്പിച്ചിട്ടുള്ളത്.
പാചകവാതക വില വര്‍ധിച്ചത് ഹോട്ടലുകളേയും റസ്റ്ററന്റുകളേയും ചെറുകിട വ്യവസായ സ്ഥാപനങ്ങളേയും ബാധിച്ചേക്കും. അന്താരാഷ്ട്ര വിപണിയിലെ വില, നികുതികള്‍ എന്നിവയെല്ലാം ചേര്‍ത്ത് ഓരോ മാസത്തിന്റേയും തുടക്കത്തിലാണ് എണ്ണകമ്പനികള്‍ പാചകവാതക വില നിശ്ചയിക്കുന്നത്. ഇത്തവണയും ഗാര്‍ഹിക പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 76.93 ഡോളറായാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞത്. 1.89 ഡോളറിന്റെ കുറവാണുണ്ടായത്.
https://www.facebook.com/Malayalivartha