അസ്‌ന ചുഴലിക്കൊടുങ്കാറ്റ് ന്യൂനമര്‍ദമായി മാറി... ഗുജറാത്തില്‍ പെരുമഴ.... കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായ വെള്ളപ്പൊക്കം, ബറൂച്ചില്‍ പെയ്ത മഴയില്‍ പത്തിലേറെ നദികള്‍ കരകവിഞ്ഞൊഴുകുന്നു
ഗുജറാത്തില്‍ പെരുമഴ.... കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായ വെള്ളപ്പൊക്കം, ബറൂച്ചില്‍ പെയ്ത മഴയില്‍ പത്തിലേറെ നദികള്‍ കരകവിഞ്ഞൊഴുകുന്നു
ഇന്നലെ വൈകുന്നേരം നാലുമണിമുതല്‍ ആറ് മണിവരെ പെയ്തത് 120 മില്ലിമീറ്ററലധികം മഴയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ മഴയാണ് ഗുജറാത്തില്‍ പെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. ബറൂച്ചില്‍ പെയ്ത കനത്ത മഴയെതുടര്‍ന്ന് പത്തിലേറെ നദികള്‍ കരകവിഞ്ഞൊഴുകയാണ്. പൂര്‍ണ, അംബിക നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഈയാഴ്ച സംസ്ഥാനത്ത് വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ന്യൂനമര്‍ദത്തിനു പിന്നാലെ അറബിക്കടലില്‍ രൂപം കൊണ്ട അസ്‌ന ചുഴലിക്കൊടുങ്കാറ്റ് ന്യൂനമര്‍ദമായി മാറിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 3 ദിവസത്തെ പേമാരിയിലും വെള്ളപ്പൊക്കത്തിലും 50പേര്‍ മരണമടഞ്ഞു. സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്. ശക്തമായ മഴയില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയിട്ടുണ്ട്. 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha