ഗുജറാത്തിലെ പോര്‍ബന്തറില്‍ രക്ഷാദൗത്യത്തിനിടെ അടിയന്തര ലാന്‍ഡിംഗിന് ശ്രമിച്ച ഹെലികോപ്റ്റര്‍ അറബിക്കടലില്‍ പതിച്ച് മൂന്ന് കോസ്റ്റ് ഗാര്‍ഡ് (ഐ.സി.ജി) ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം....
ഗുജറാത്തിലെ പോര്‍ബന്തറില്‍ രക്ഷാദൗത്യത്തിനിടെ അടിയന്തര ലാന്‍ഡിംഗിന് ശ്രമിച്ച ഹെലികോപ്റ്റര്‍ അറബിക്കടലില്‍ പതിച്ച് മൂന്ന് കോസ്റ്റ് ഗാര്‍ഡ് (ഐ.സി.ജി) ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം.
ഇവരില്‍ മലയാളി പൈലറ്റും കോസ്റ്റ് ഗാര്‍ഡ് സീനിയര്‍ ഡെപ്യൂട്ടി കമന്‍ഡാന്റുമായ മാവേലിക്കര കണ്ടിയൂര്‍ പറക്കടവ് നന്ദനം വീട്ടില്‍ വിപിന്‍ ബാബുവും (39) ഉള്‍പ്പെടുന്നു.തിങ്കള്‍ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. നാലു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാളെ രക്ഷിച്ചു.
പോര്‍ബന്തര്‍ തീരത്തുനിന്ന് 45 കിലോമീറ്റര്‍ അകലെ ഹരിലീല എന്ന മോട്ടോര്‍ ടാങ്കറില്‍ പരിക്കേറ്റു കിടന്ന ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്.
അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നാല് കപ്പലുകളും രണ്ടു വിമാനങ്ങളും സജ്ജമാക്കി. വിപിന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് നെടുമ്പാശേരിയിലെത്തിക്കും.
സംസ്കാരം ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍ നടക്കും. എയര്‍ഫോഴ്സ് റിട്ട.ഉദ്യോഗസ്ഥന് പരേതനായ ആര്.സി.ബാബുവിന്റെയും ശ്രീലത ബാബുവിന്റെയും മകനായ വിപിന്‍ രണ്ടു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്.
കുടുംബസമേതം ഡല്‍ഹിയിലാണ് താമസിച്ചു വരുന്നത് ഭാര്യ: പാലക്കാട് പുത്തന്‍വീട്ടില്‍ മേജര്‍ ശില്പ (മിലിട്ടറി നഴ്സ്, ഡല്‍ഹി). മകന് : സെനിത് (5).
അതേസമയം ഗുജറാത്തിലെ ചുഴലിക്കാറ്റില്‍ 67 പേരെ രക്ഷപ്പെടുത്തിയ കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha