ജമ്മു-കശ്മീരില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 18 ന് നടക്കാനിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി ബുധനാഴ്ച രണ്ടു പ്രചാരണ റാലികളില്‍ പങ്കെടുക്കും
ജമ്മു-കശ്മീരില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 18 ന് നടക്കാനിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി ബുധനാഴ്ച രണ്ടു പ്രചാരണ റാലികളില്‍ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ 10 മണിക്ക് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വിമാനം ജമ്മു വിമാനത്താവളത്തില്‍ ഇറങ്ങുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. ശേഷം രാഹുല്‍ ഗാന്ധി ഹെലികോപ്ടറില്‍ റംബാന്‍ ജില്ലയിലെ സംഗല്‍ദാനില്‍ 11 മണിയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വികാര്‍ റസൂല്‍ വാനിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതാണ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭരത്സിങ് സോളങ്കി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ എന്നിവര്‍ രാഹുലിനൊപ്പം പങ്കെടുക്കും. ഉച്ചയ്ക്ക് 12.30ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഗാമിറിന് വേണ്ടി ദൂരു നിയമസഭാ മണ്ഡലത്തില്‍ റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യുകയും ചെയ്യും.
അതേസമയം ജമ്മു-കശ്മീരില്‍ ആകെ 90 നിയമസഭാ സീറ്റുകളാണ് ഉള്ളത്. വരും ദിവസങ്ങളില്‍ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുന്നതാണ്.
https://www.facebook.com/Malayalivartha