പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം .... അയോദ്ധ്യയിലെ പുണ്യഭൂമിയില്‍ തെളിയുന്നത് 25 ലക്ഷം ദീപങ്ങള്‍...തയ്യാറെടുപ്പോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം .... അയോദ്ധ്യയിലെ പുണ്യഭൂമിയില്‍ തെളിയുന്നത് 25 ലക്ഷം ദീപങ്ങള്‍...തയ്യാറെടുപ്പോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഒക്ടോബര്‍ 28-നാണ് നാല് ദിവസത്തെ ദീപോത്സവം ആരംഭിക്കുന്നത്.
ഭക്തിയും സന്തോഷവും നിറയുന്ന ദിവസങ്ങളില്‍ രാം കി പെയ്ഡിയിലും നയാഘട്ടിലും ഉള്‍പ്പടെ വിവിധ ഘട്ടുകളിലായി 25 ലക്ഷത്തിലേറെ ദീപങ്ങളാകും തെളിയിക്കുക.
പ്രധാന ക്ഷേത്രങ്ങള്‍ ഉള്‍പ്പടെ അയോദ്ധ്യധാം മുഴുവന്‍ അലങ്കരിക്കും. ന?ഗരത്തിലെ 500-ലധികം പ്രധാന സ്ഥലങ്ങളില്‍ പ്രത്യേക ലൈറ്റുകളാല്‍ അലങ്കരിക്കും. അയോധ്യയിലുടനീളം 20 കലാപരമായ ഇന്‍സ്റ്റാളേഷനുകള്‍ സ്ഥാപിക്കുന്നതാണ്.
ഓരോ ദിവസവും ഒന്നിലധികം ഷിഫ്റ്റുകളിലായി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. 45 മിനിറ്റ് നീളുന്നതാണ് പ്രധാന പരിപാടി. 100-ലധികം കലാകാരന്മാരാണ് രാം കി പൈഡിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുക. ലേസര്‍ ഷോ, മള്‍ട്ടിമീഡിയ പ്രൊഡക്ഷനുകള്‍, വെടിക്കെട്ട് എന്നിവയും അരങ്ങേറുുന്നതാണ്.
"
https://www.facebook.com/Malayalivartha