ഹമാസിന്റെ ഭീഷണി ഏതറ്റം വരെ പോകുമെന്ന് ഉറ്റു നോക്കി കേരളം..!
കരാറുകൾ നിഷേധിച്ചാൽ ബന്ദികളെ ശവപ്പെട്ടിയിൽ അയക്കാം എന്ന ഹമാസിന്റെ ഭീഷണി ഏതറ്റം വരെ പോകുമെന്ന് ഉറ്റു നോക്കുകയാണ് ലോകത്തെ നെതന്യാഹുവും അനുകൂല നിടാപാടുകൾ എടുക്കുന്നില്ല ഈ അവസരത്തിൽ ഹമാസിന്റെ കപട മുഖമാണ് പുറത്തു കൊണ്ട് വരുന്നതെന്ന് സൂചനകൾ പുറത്തു വരുന്നു. നെതന്യാഹു എന്തൊക്കെ അഡ്ജസ്റ്മെന്റിന് തയ്യാറായാലും യുദ്ധം നിർത്താൻ ഹമാസ് ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ബന്ദികളെ തീർത്തത്തിലൂടെ ഹമാസ് തെളിയിക്കുന്നത് ഇസ്രായേലിലെ ഹമാസ് അനുകൂലപത്രമായ അൽ ജസീറയുടെ കണ്ടെത്തൽ , നെതന്യാഹുവിന്‍റെ മന്ത്രി സഭയിലെ ചില തീവ്ര ചിന്താഗതിക്കാരുടെ കടുംപിടുത്തമാണ് വെടിനിര്‍ത്തല്‍ കരാര്‍ നീളുന്നതിന് കാരണമെന്ന് ആരോപിക്കുന്നു എന്നാല്‍ ഹമാസ് വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് അവര്‍ ബന്ദികളെ കൊലപ്പെടുത്തിയതെന്നുമാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്.
ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കുക, ബന്ദികളുടെ മോചനം ഉറപ്പാക്കുക, ഗസ്സയിൽ സഹായം എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ വെടിനിർത്തലിനു വേണ്ടി ഊർജിത നീക്കം നടക്കുന്നതായി അമേരിക്ക. പ്രസിഡന്‍റ് ജോ ബൈഡൻ നേരിട്ടു തന്നെയാണ് ഇക്കാര്യത്തിൽ ഇടപെടുന്നതെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു വെടിനിർത്തൽ ഫോർമുല രൂപപ്പെട്ടതായും അമേരിക്ക അറിയിച്ചു. എന്നാൽ, ഇതിന്‍റ വിശദാംശങ്ങൾ വ്യക്തമല്ല. ഫിലാഡെൽഫിയ ഇടനാഴിയിൽനിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങിയാൽ കരാർ യാഥാർഥ്യമാകും എന്ന സൂചനയാണ് അമേരിക്ക നൽകുന്നത്.
ആറ് ബന്ദികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്രായേലിൽ ആഞ്ഞടിച്ച പ്രതിഷധവും രാജ്യവ്യാപക പണിമുടക്കും അടിയന്തര വെടിനിർത്തലിന് പ്രേരിപ്പിക്കുന്നതായും വൈറ്റ്ഹൗസ് പ്രതികരിച്ചു. മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറുമായി അമേരിക്കൻ നേതൃത്വം തിരക്കിട്ട ആശയവിനിമയം തുടരുകയാണ്.
അതേസമയം ഇസ്രായേലിൽ നെതന്യാഹുവിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമായി. തെൽ അവീവിലും ജറൂസലമിലും ആയിരങ്ങൾ പ്രതിഷേധിച്ചു. യുദ്ധം ഇനിയും തുടർന്നാൽ ഹമാസല്ല, ഇസ്രായേൽ തന്നെയാണ് തകരുകയെന്ന് മുൻ സൈനിക മേധാവി യിത്ഷാക് ബ്രിക് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ മുഖേനയല്ലാതെ ബന്ദികളെ ജീവനോടെ ലഭിക്കില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ സേന ആക്രമണംതുടരുകയാണ്. ജബലിയ അഭയാർഥി ക്യാമ്പിൽ ബ്രഡ് വാങ്ങാൻ നിന്നവർക്കു നേരെ അധിനിവേശ സേന നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. യുനർവയുടെ അൽഫഖൂറ സ്കൂളിന് മുന്നിലായിരുന്നു ആക്രമണം. ഖാൻ യൂനുസ്, റഫ നഗരങ്ങളിൽനിന്ന് നിരവധിമൃതദേഹങ്ങൾ കണ്ടെടുത്തു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനയുടെ അതിക്രമവും തുടരുകയാണ്.
ഗാസയിൽ ഹമാസ് ഭീകരരുടെ പിടിയിൽ ഇപ്പോഴും 101 ബന്ദികൾ ഉണ്ടെന്നു ഇസ്രയേലി സേന ഐ ഡി എഫ് ഞായറാഴ്ച വെളിപ്പെടുത്തി. ബന്ദികളിൽ സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ഉണ്ടെന്നു ഐ ഡി എഫ് വക്താവ് ലെഫ് കേണൽ നാദവ് ഷോഷാനി പറഞ്ഞു.ആറു ബന്ദികളുടെ ജഡങ്ങൾ കണ്ടെടുത്തു എന്ന അറിയിപ്പിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്. എല്ലാവരെയും തിരിച്ചു ഇസ്രയേലിൽ എത്തിക്കുന്നതു വരെ ഐ ഡി എഫ് വിശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബന്ദികളുടെ കുടുംബങ്ങൾ രൂപം നൽകിയ ഫോറം ഇസ്രയേലിൽ വമ്പിച്ച പ്രതിഷേധം ആരംഭിച്ചതിനിടെ, വെടിനിർത്തൽ ശ്രമങ്ങൾ തടസപ്പെടുത്തുന്നത് ഹമാസ് ആണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അവർ ചർച്ചയ്ക്കു തയാറില്ലെന്നു അദ്ദേഹം ആരോപിച്ചു. ഞങ്ങൾ അവരെ വേട്ടയാടും, പിടികൂടും. ഞങ്ങൾ വെറുതെ ഇരിക്കില്ല. എന്നായിരുന്നു പ്രതികരണം
ഇതോടൊപ്പം വാഷിങ്ടണ്‍ ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ച് യു.എസ് വൈസ് പ്രസിഡന്റും, വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്. ഹമാസ് ബന്ദിയാക്കിയ അമേരിക്കന്‍ പൗരന്‍ ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ഗ് പോളിന്റെ മൃതദേഹം റഫായിലെ ടണലില്‍ കണ്ടെത്തിയതിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കമല ഹമാസിനെ ഹമാസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. അവരെ ഭീകര സംഘടനയെന്നാണ് വിമര്‍ശിച്ചത്.
‘ഹമാസ് തുടരുന്ന ക്രൂരതയെ ഞാന്‍ അപലപിക്കുന്നു. ലോകം മുഴുവന്‍ ഹമാസിന്റെ നടപടിയില്‍ അപലപിക്കണം. 1200 പേരെ കൂട്ടക്കൊല ചെയ്തതിലൂടെയും ആളുകളെ ലൈംഗികാതിക്രമത്തിനിരയാക്കിയതിലൂടെയും ബന്ദികളാക്കിയതിലൂടെയും ഹമാസിന്റെ ക്രൂരത വ്യക്തമാണ്. ഇസ്രായേല്‍ ജനതയ്ക്കും ഇസ്രായേലിലെ അമേരിക്കന്‍ പൗരന്മാര്‍ക്കും ഹമാസ് ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കണം. ഗസ്സയെ നിയന്ത്രണത്തിലാക്കാന്‍ ഹമാസിന് കഴിയരുത്. ഫലസ്തീന്‍ ജനതയും ഹമാസിന് കീഴില്‍ ദുരിതമനുഭവിക്കുകയാണ്’ -കമല പറഞ്ഞു.
അതേസമയം, ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന സമാനതയില്ലാത്ത ക്രൂരതയെ കമല പരാമര്‍ശിച്ചില്ല. ഇസ്രായേലിന് യു.എസ് ആയുധം നല്‍കുന്നത് തുടരുമെന്ന സൂചനയാണ് കമല നേരത്തെയും നല്‍കിയിരുന്നത്. ‘ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാന്‍ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാന്‍ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബര്‍ 7ന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണം ഇനിയൊരിക്കലും ഇസ്രായേല്‍ ജനത അഭിമുഖീകരിക്കരുത്’ -എന്നായിരുന്നു ഇത് സംബന്ധിച്ച് കമല നേരത്തെ പറഞ്ഞത്.
https://www.facebook.com/Malayalivartha