പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കി സിംഗപ്പൂര്‍ കമ്പനി
പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് എത്തിയതിന് പിന്നാലെ, ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കി സിംഗപ്പൂര്‍ കമ്പനിയുടെ വമ്പന്‍ പ്രഖ്യാപനം.
സിംഗപ്പൂരിലെ ആഗോള റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് ആയ ക്യാപിറ്റലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി (സി.എല്‍.ഐ ) 2028ഓടെ ഇന്ത്യയിലെ നിക്ഷേപം 90,280 കോടി രൂപയായി വര്‍ദ്ധിപ്പിക്കും.
നിലവില്‍ ഇന്ത്യയില്‍ 45,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയില്‍ ബിസിനസ് പാര്‍ക്ക് വികസനത്തിന് 6000 കോടിയുടെ ഫണ്ടും കമ്പനി ആരംഭിച്ചിട്ടുണ്ടായിരുന്നു. കമ്പനി നിക്ഷേപം ഇരട്ടിയാക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കും.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മത്സരം വര്‍ദ്ധിക്കുന്നതോടെ നിലവാരമുള്ള പദ്ധതികള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാകും.സി.എല്‍.ഐ ഇന്ത്യയില്‍ എത്തിയതിന്റെ 30-ാം വര്‍ഷമാണിത്.
അതേസമയം ഇന്നലെ ബ്രൂണെയില്‍ നിന്നാണ് മോദി അഞ്ചാം സന്ദര്‍ശനത്തിന് സിംഗപ്പൂരില്‍ എത്തിയത്. ലയണ്‍ സിറ്റിയില്‍ ആഭ്യന്തര-നിയമ മന്ത്രി കെ ഷണ്‍മുഖം മോദിയെ സ്വീകരിച്ചു. ഇന്ന് പാര്‍ലമെന്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം. പ്രധാനമന്ത്രി ലോറന്‍സ് വോങ്, പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്‌നം, മുന്‍ പ്രധാനമന്ത്രിമാരായ ലീ സിയാന്‍ ലൂങ്, ഗോ ചോക് ടോങ്, സെമികണ്ടക്ടര്‍ വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. സെമികണ്ടക്ടര്‍ ഫാക്ടറിയും സന്ദര്‍ശിക്കും. പ്രധാനമന്ത്രി ലോറന്‍സ് വോംഗ് ഇന്നലെ മോദിക്ക് വിരുന്നൊരുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha