പൈലറ്റില്ലാ ചെറുവിമാന പറക്കല്‍ വിജയകരം... ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ പൈലറ്റില്ലാ ബോംബര്‍ വിമാനം ബംഗളൂരുവില്‍ വിജയകരമായി പറന്നുയര്‍ന്നു...
പൈലറ്റില്ലാ ചെറുവിമാന പറക്കല്‍ വിജയകരം... ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ പൈലറ്റില്ലാ ബോംബര്‍ വിമാനം ബംഗളൂരുവില്‍ വിജയകരമായി പറന്നുയര്‍ന്നു...
ബംഗളൂരു ആസ്ഥാനമായ ഫ്‌ലയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പെയ്സ് കമ്പനിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച 'എഫ്.ഡബ്ലിയു.ഡി.-200ബി' എന്ന പൈലറ്റില്ലാ ചെറുവിമാനമാണ് പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
നിരീക്ഷണ പേലോഡുകളും മിസൈല്‍ അടക്കമുള്ള ആയുധങ്ങളും ചെറുവിമാനത്തിന് വഹിക്കാന്‍ കഴിയും. മൂന്നര മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമുള്ള വിമാനത്തിന് പരമാവധി മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും.
30 കിലോ വരെ ഭാരം വഹിക്കാനും കഴിയും. 12,000 അടി ഉയരത്തില്‍ വരെ ഒറ്റത്തവണ ഏഴു മണിക്കൂര്‍ വരെ 800 കിലോമീറ്റര്‍ വരെ പറക്കാനും ശേഷിയുണ്ട്. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന നാഴികക്കല്ലാണ് തദ്ദേശീയമായി നിര്‍മിച്ച പൈലറ്റില്ലാ വിമാനമെന്നും വിലകൂടിയ ആളില്ലാ ബോംബര്‍ വിമാനങ്ങളുടെ ഇറക്കുമതിയെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് കുറക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്നും ഫ്‌ലയിങ് വെഡ്ജ് ഡിഫന്‍സ് സ്ഥാപകനും സി.ഇ.ഒയുമായ സുഹാസ് തേജസ്‌കണ്ഡ .
https://www.facebook.com/Malayalivartha