മോദിയുടെ വിദേശ യാത്രകൾ...പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശത്തിന് എത്തിയതിന് പിന്നാലെ,... ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കി സിംഗപ്പൂർ കമ്പനി... ഉണ്ടാകാൻ പോകുന്ന ലാഭം...
മോദിയുടെ വിദേശ യാത്രകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അദ്ദേഹം വിദേശ യാത്രയിലുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം യുദ്ധം നടക്കുന്ന ഉക്രൈനിൽ അടക്കം പോയത് ലോകം മുഴുവൻ ഉറ്റു നോക്കിയിരുന്നു. ഇപ്പോഴിതാ ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച സിങ്കപ്പൂരിലെത്തിയിരിക്കുകയാണ് . പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശത്തിന് എത്തിയതിന് പിന്നാലെ, ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കി സിംഗപ്പൂർ കമ്പനിയുടെ വമ്പൻ പ്രഖ്യാപനം. ഒരൊറ്റ യാത്രയിലൂടെ ഉണ്ടാകാൻ പോകുന്ന ലാഭം കോടികളാണ് . പല യാത്രകളും ഇത്തരത്തിൽ ഭാരതത്തിന് നേട്ടമുണ്ടാകുന്നതാണ്.
നയതന്ത്ര തലത്തിൽ അടക്കം വലിയ പദ്ധതികളും ഇത് വഴി ആവിഷ്കരിക്കാൻ പറ്റാറുണ്ട്. ഇപ്പോൾ സിംഗപ്പൂരിലെ ആഗോള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ആയ ക്യാപിറ്റലാൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി (സി.എൽ.ഐ ) 2028ഓടെ ഇന്ത്യയിലെ നിക്ഷേപം 90,280 കോടി രൂപയായി വർദ്ധിപ്പിക്കും. നിലവിൽ ഇന്ത്യയിൽ 45,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയിൽ ബിസിനസ് പാർക്ക് വികസനത്തിന് 6000 കോടിയുടെ ഫണ്ടും കമ്പനി ആരംഭിച്ചിരുന്നു.
കമ്പനി നിക്ഷേപം ഇരട്ടിയാക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലെ മത്സരം വർദ്ധിക്കുന്നതോടെ നിലവാരമുള്ള പദ്ധതികൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാകും.സി.എൽ.ഐ ഇന്ത്യയിൽ എത്തിയതിന്റെ 30-ാം വർഷമാണിത്.ഇന്നലെ ബ്രൂണെയിൽ നിന്നാണ് മോദി അഞ്ചാം സന്ദർശനത്തിന് സിംഗപ്പൂരിൽ എത്തിയത്. ലയൺ സിറ്റിയിൽ ആഭ്യന്തര-നിയമ മന്ത്രി കെ ഷൺമുഖം മോദിയെ സ്വീകരിച്ചു.
https://www.facebook.com/Malayalivartha