നാട്ടിലേക്ക് ട്രെയിനില്‍ വരുന്നതിനിടെ കാണാതായ സി.ആര്.പി.എഫ്. ജവാന് ആന്ധ്രപ്രദേശിലെ രാമപുരത്ത് റെയില്‍പ്പാളത്തിനരികെ മരിച്ച നിലയില്‍...
ട്രെയിനില്‍ നാട്ടിലേക്കു വരുന്നതിനിടെ കാണാതായ സി.ആര്.പി.എഫ്. ജവാന് ആന്ധ്രപ്രദേശിലെ രാമപുരത്ത് റെയില്‍പ്പാളത്തിനരികെ മരിച്ചനിലയില്‍. ബുധനൂര്‍ പെരിങ്ങലിപ്പുറം ഉളുന്തി വര്‍ഗീസ് ഭവനില്‍ പരേതനായ പി.ജെ. ഫിലിപ്പിന്റെയും കുമാരി ഫിലിപ്പിന്റെയും മകന് പി.പി. ജോസ് പോള്‍ (42) ആണ് മരിച്ചത്. സി.ആര്.പി.എഫ്. -217 കോണ്ട (ഛത്തീസ്ഗഢ്) യൂണിറ്റിലെ ഹെഡ്കോണ്‍സ്റ്റബിളായിരുന്നു .
തിരുപ്പതിക്കും കാട്പാടിക്കും മധ്യേയാണ് മൃതദേഹം കണ്ടത്. ജോസ് പോളിനെ യാത്രയ്ക്കിടെ കാണാതായ വിവരം സഹപ്രവര്ത്തകന് ബുധനാഴ്ച രാത്രി വീട്ടിലറിയിച്ചിരുന്നു.
ജോസ് പോളിന്റെ സഹോദരങ്ങളും ബന്ധുക്കളും ഉടന്‍ രാമപുരത്തേക്കു പോയി. ഇന്നലെ രാവിലെ അവര്‍ അവിടത്തെ ആര്.പി.എഫിലും ലോക്കല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്കി. ഉച്ചയോടെ രാമപുരത്ത് അജ്ഞാതജഡം കണ്ടതായി സഹോദരങ്ങളെ ആര്.പി.എഫ്. അറിയിച്ചു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയും ചെയ്തു. മൃതദേഹം ആന്ധ്രയിലെ ചിറ്റൂര്‍ ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha