ചൈനയുടെ ചെകിട്ടത്ത് അടിച്ച് ഇന്ത്യൻ സൈന്യം! സിംഗപ്പൂരിൽ പടനീക്കി പോർമുന ഇറക്കി മോദി.. കത്തിക്കയറി ജയശങ്കർ
ഏത് അപ്രതീക്ഷിത സാഹചര്യത്തെയും നേരിടാൻ സൈനിക മേധാവികൾ തയ്യാറായിരിക്കണം!: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലക്നൗവിലെ സെൻട്രൽ കമാൻഡ് ഹെഡ്ക്വാർട്ടേഴ്‌സിൽ സംയുക്ത കമാൻഡർമാരുടെ സമ്മേളനത്തിൽ ആഹ്വാനം ചെയ്ത കാര്യമാണിത്. ഒരു ഭാഗത്ത് ചൈനയും മറുഭാഗത്ത് പാകിസ്താനും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുമ്പോൾ അതിനെ അമർച്ച ചെയ്യാൻ രണ്ടും കല്പിച്ച് ഇറങ്ങുകയാണ്.
കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രിയുടെ സിങ്കപ്പൂർ സന്ദർശനവും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്താനെതിരേ നടത്തിയ പ്രസ്താവനകളും ഇതിന് ഉദാഹരണമാണ്. ഭീകരവാദത്തിനെതിരെ കർശന നടപടിയെടുക്കുന്നത് വരെ പാകിസ്താനുമായി തുറന്ന ചർച്ചകൾ നടത്താനാകില്ലെന്ന നിലപാട് ആവർത്തിച്ച് പറഞ്ഞു വിദേശകാര്യമന്ത്രി.
അനുകൂലവും പ്രതികൂലവും ആയ ഏതൊരു വിഷയത്തിലും പാകിസ്താനോട് അതിനനുസരിച്ച് പ്രതികരിക്കുമെന്നും ജയശങ്കർ പറയുന്നു. തടസ്സങ്ങളൊന്നുമില്ലാതെ പാകിസ്താനോട് സംഭാഷണത്തിലേർപ്പെടുന്ന യുഗം അവസാനിച്ചുവെന്നും ജയശങ്കർ പറയുന്നു. ഇനി സംസാരമല്ല പകരം പ്രവർത്തിയിലേക്ക് കടക്കുന്നു എന്ന് സാരം. ഒരു വിഷയത്തോടും പ്രതികരിക്കാതെ ഇരിക്കുന്ന കാലമെല്ലാം അവസാനിച്ചു.
നമുക്ക് മുന്നിൽ വരുന്ന കാര്യം പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഇപ്പോൾ നമ്മൾ ശക്തമായി തന്നെ പ്രതികരിക്കും. പാകിസ്താനുമായി യാതൊരു തടസ്സങ്ങളുമില്ലാതെ ചർച്ചകളും സംഭാഷണങ്ങളുമെല്ലാം നടത്തിയിരുന്ന കാലം അവസാനിച്ചു. ഏതൊരു പ്രവർത്തിക്കും അതിന്റെ അനന്തരഫലമുണ്ടാകുമെന്നും ജയശങ്കർ പറയുന്നു.
റഷ്യ-ഉക്രെയിൻ, ഇസ്രായേൽ-ഹമാസ് സംഘർഷങ്ങളെ കുറിച്ചും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും പരാമർശിച്ച പ്രതിരോധമന്ത്രി ഈ സംഭവങ്ങൾ വിശകലനം ചെയ്യാനും ഭാവിയിൽ രാജ്യം അഭിമുഖീകരിക്കാനിടയുള്ള പ്രശ്‌നങ്ങൾ മുൻകൂട്ടി കാണാനും സൈനിക മേധാവികളോട് ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്‌ക്കും വെല്ലുവിളി ഉയർത്തുന്ന വടക്കൻ അതിർത്തിയിലെ സാഹചര്യങ്ങളും അയൽ രാജ്യങ്ങളിലെ സംഭവ വികാസങ്ങളും കണക്കിലെടുക്കണം.
ഇതിനിടയിലാണ് പോളണ്ടിൽ നിന്നുള്ള വമ്പൻ പ്രതിരോധ കമ്പനി WB ഗ്രൂപ്പ് ഇന്ത്യയിൽ ആയുധ നിർമ്മാണമടക്കം സഹകരണത്തിന് ഒരുങ്ങുന്നു എന്ന വാർത്ത വരുന്നത്. ചൈനീസ് നീക്കങ്ങൾക്ക് വലിയ തിരിച്ചടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഇന്ത്യയെ വലിയൊരു വിപണിയായും അതോടൊപ്പം വ്യവസായ പങ്കാളിയായും കാണുന്നതായി WB ഗ്രൂപ്പിന്റെ പ്രസിഡന്റും സിഇഒയുമായ പിയോട്ടർ വോജിചോവ്‌സ്‌കി പറഞ്ഞു.
പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ഇന്ത്യൻ വിപണിയെ ഉപയോഗിക്കും. ഇലക്‌ട്രോണിക്‌സ്, സോഫ്‌റ്റ് വെയർ അടക്കം കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ വലിയ വിതരണക്കാരാകാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് പറഞ്ഞു. ഇതിനകം ഇന്ത്യയിൽ WB ഇലക്‌ട്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിൽ ഒരു സംയുക്ത സംരംഭം ആരംഭിച്ചിട്ടുണ്ട്. കമ്പനിയിൽ ഭൂരിഭാഗം ഓഹരിയും നിയമ പ്രകാരം ഇന്ത്യക്കാർക്കാണ്.
അതേസമയം, സിംഗപ്പൂരിലെയും ബ്രൂണെയിലെയും മൂന്ന് ദിവസത്തെ സന്ദർശനങ്ങൾ പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഡൽഹിയിൽ മടങ്ങിയെത്തി. സിംഗപ്പൂർ സന്ദർശനം വളരെ ഫലപ്രദമായിരുന്നുവെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയിലും ഇന്തോ പസഫിക് വിഷനിലും ബ്രൂണെ പ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. മികച്ച സാംസ്‌കാരിക പാരമ്പര്യമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, സ്‌പേസ് ടെക്‌നോളജി, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങീ വിവിധ മേഖലകൾ സംബന്ധിച്ച് ചർച്ചകൾ നടന്നു. ബ്രൂണെ സുൽത്താനുമായി പ്രധാനമന്ത്രി നിർണായക ചർച്ചകൾ നടത്തിയെന്നും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തതായും വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
“എന്റെ സിംഗപ്പൂർ സന്ദർശനം വളരെ ഫലപ്രദമായിരുന്നു. ഇത് തീർച്ചയായും ഉഭയകക്ഷി ബന്ധങ്ങൾക്ക് ഊർജം പകരുകയും നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനം നൽകുകയും ചെയ്യും. സിംഗപ്പൂരിലെ സർക്കാരിനും ജനങ്ങൾക്കും അവർ നൽകിയ ഊഷ്മള സ്വീകരണത്തിനും ഞാൻ നന്ദി പറയുന്നു,” സിംഗപ്പൂർ സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു.
സിംഗപ്പൂർ പാർലമെന്റ് ഹൗസിൽ മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ചർച്ചയിൽ ഇന്ത്യ-സിംഗപ്പൂർ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി അവലോകനം ചെയ്തു. തുടർന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യ, സെമി കണ്ടക്ടർ, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും നാല് ധാരണാ പത്രങ്ങൾ കൈമാറി.
ചർച്ചകൾക്ക് ശേഷം സിംഗപ്പൂർ പ്രധാനമന്ത്രിയെ മോദി ഇന്ത്യാ സന്ദർശനത്തിനായി ക്ഷണിക്കുകയും ചെയ്തു. സിംഗപ്പൂരിലെത്തുന്നതിന് മുൻപ് പ്രധാനമന്ത്രി ബ്രൂണെയിലും ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. സന്ദർശനവേളയിൽ ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായുള്ള ചർച്ചകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള ധാരണയിലെത്തി.
https://www.facebook.com/Malayalivartha