ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ കരുത്താർജിക്കുകയാണ്... കരുത്ത് വർദ്ധിപ്പിക്കാൻ ഇനി അഗ്നി-4... ടെസ്റ്റ് റേഞ്ചിൽ നിന്നും പരീക്ഷണ വിക്ഷേപണം നടത്തി...ഇന്ത്യയുടെ ആണവ പ്രതിരോധ പദ്ധതിയുടെ ഭാഗമാണ് അഗ്നി-4 മിസൈൽ...
ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ കരുത്താർജിക്കുകയാണ്. ഇന്ന് ഏതൊരു ശത്രു രാജ്യവും ഇന്ത്യയെ തൊടാൻ ഭയക്കും . ശത്രുക്കളെ ഞൊടിയിടയിൽ ഭസ്മമാക്കാൻ കരുത്തുള്ള ആയുധങ്ങൾ ആണ് ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്നത്. മറ്റു രാജ്യങ്ങൾക്ക് വരെ ആയുധങ്ങൾക്ക് വേണ്ടി ഇന്ത്യയെ ആശ്രയിക്കുകയാണ് . ഇപ്പോഴിതാ ഇന്ത്യൻ പ്രതിരോധ മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഇനി അഗ്നി-4. ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (IRBM) ആയ അഗ്നി-4 ഒഡിഷയിലെ ചന്ദീപൂരിലുള്ള ഇന്റർഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും പരീക്ഷണ വിക്ഷേപണം നടത്തി. സാങ്കേതികവും പ്രവർത്തനപരവുമായ എല്ലാ പാരാമീറ്ററുകളും മിസൈൽ നിർവഹിച്ചതായി പരീക്ഷണത്തിന് നേതൃത്വം നൽകിയ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യയുടെ ആണവ പ്രതിരോധ പദ്ധതിയുടെ ഭാഗമാണ് അഗ്നി-4 മിസൈൽ. 4,000 കിലോമീറ്റർ ദൂരത്തേക്ക് വരെ അഗ്നി-4നെ തൊടുത്തുവിടാൻ സാധിക്കും. ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് അഗ്നി-4 മിസൈൽ മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രാലയം എക്സിൽ കുറിച്ചു. അഗ്നി-1 (700 km), അഗ്നി-2 (2,000 km), അഗ്നി-3 (3,000 km), അഗ്നി-4 (4,000 km), പൃഥ്വി-II (350 km) എന്നിങ്ങനെയുള്ള മിസൈലുകളുടെ യൂണിറ്റുകൾ പ്രതിരോധ മന്ത്രാലയത്തിന്റെ ട്രൈ-സർവീസ് സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡൻഡിലുണ്ട്.അഗ്നി-4, 5 എന്നിവ റോഡ് മാർഗം ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നവയാണ്.ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനങ്ങളുണ്ടായാൽ അഗ്നി മിസൈലുകളുടെ അവസാന രണ്ട് വേർഷനുകൾ ഉപയോഗിക്കാൻ സജ്ജമാണ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് അഗ്നി-5 തൊടുത്തുവിടാൻ സാധിക്കും.
ഹ്രസ്വദൂര പരിധിയിലുള്ള അഗ്നി മിസൈലുകൾ പാക് പ്രകോപനങ്ങളെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നതാണ്.ചൈനയടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുടെ അതിർത്തികളിലൂടെ നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ നിരന്തരം നടത്തി കൊണ്ട് ഇരിക്കുന്നുണ്ട്. അവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യയുടെ ഈ ആ ആയുധങ്ങൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ‘ഐ.എൻ.എസ്. അരിഘാത്’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷൻ ചെയ്തത്. ആണവപ്രതിരോധരംഗത്ത് ഇത് ഇന്ത്യക്ക് പുതിയ കരുത്തായി . ഐ.എൻ.എസ്. അരിഘാത് രാജ്യത്തിന്റെ ആണവപ്രതിരോധം വർധിപ്പിക്കുമെന്ന് വിശാഖപട്ടണത്തുനടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി പറഞ്ഞു.
ഇത് േമഖലയിൽ തന്ത്രപരമായ സന്തുലിതാവസ്ഥയും സമാധാനവും സ്ഥാപിക്കാൻ സഹായിക്കുമെന്നും രാജ്യത്തിന്റെ സുരക്ഷയിൽ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരുപാട് പ്രത്യേകതകൾ ആണ് ഉള്ളത്. ശത്രുക്കളെ നശിപ്പിക്കുന്നവൻ എന്നർഥമുള്ള അരിഹന്ത് ഗണത്തിൽപ്പെട്ട രണ്ടാമത്തെ അന്തർവാഹിനി.നിർമാണം വിശാപട്ടണത്തെ കപ്പൽനിർമാണശാലയിൽ.കടലിനടിയിൽ 24 നോട്ട് (മണിക്കൂറിൽ 44 കിലോമീറ്റർ) വരെയും ഉപരിതലത്തിൽ 12-15 നോട്ട് (22-28 കിലോമീറ്റർ) വരെയും വേഗം. ഐ.എൻ.എസ്. അരിഹന്തിനുസമാനമായ ഉപരിതലപ്രതലം. നാല് വിക്ഷേപണട്യൂബുകൾ. ഭാരം 6000 ടൺ. 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 ബാലിസ്റ്റിക് മിസൈലുകളും 3500 കിലോമീറ്റർ ദൂരപരിധിയുള്ള കെ-4 മിസൈലുകളും വഹിക്കും.
https://www.facebook.com/Malayalivartha