ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ 337 ദിവസവും അതിരൂക്ഷമായ ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങൾ എന്ന് സംശയിക്കുന്ന ഇടങ്ങളിലേക്ക് വമ്പൻ ആക്രമണമാണ്, വമ്പൻ ഓപ്പറേഷനാണ് ഇസ്രായേൽ സേന തുടർന്നുകൊണ്ടിരിക്കുന്നത്
ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ 337 ദിവസവും അതിരൂക്ഷമായ ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങൾ എന്ന് സംശയിക്കുന്ന ഇടങ്ങളിലേക്ക് വമ്പൻ ആക്രമണമാണ്, വമ്പൻ ഓപ്പറേഷനാണ് ഇസ്രായേൽ സേന തുടർന്നുകൊണ്ടിരിക്കുന്നത്. ഹമാസിന്റെ കേന്ദ്രങ്ങൾ പ്രത്യേകിച്ച് ഖാൻ യുനീസിനും ജപാലിയയ്ക്കു സമീപമുള്ള ഭൂഗർഭ ബങ്കറുകൾ കേന്ദ്രീകരിച്ചുള്ള വമ്പൻ ഓപ്പറേഷൻ ആണ് ഇപ്പോൾ ഇസ്രായേലിന്റെ കരസേന നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ലബനിനെ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ആക്രമണവും കൂടുതൽ ശക്തമാക്കുകയാണ് ഇസ്രായേലിസേന.
ഹിസ്ബുള്ളയോയും എല്ലാതരത്തിലുള്ള തീവ്രത ആക്രമണത്തെ നേരിടാൻ ഇസ്രായേൽ പൂർണ്ണസജ്ജമായി കഴിഞ്ഞിരിക്കുന്നു എന്ന് സൈനികമേധാവി പറഞ്ഞു. ഞങ്ങളുടെ ശ്രദ്ധ ഇവർക്കെതിരാണ് ഞങ്ങളുടെ ശ്രദ്ധ ഇനി തീവ്രവാദി ആക്രമണത്തിനെതിരാണ് അതുകൊണ്ടുതന്നെ ഞങ്ങളെ ആക്രമിക്കുന്നതിനു മുൻപ് എല്ലാ ശക്തിയും ചെയ്യിപ്പിക്കാനുള്ള നശിപ്പിക്കാനുള്ള പദ്ധതികൾ ഞങ്ങൾ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു
സൈനിക ആക്രമണത്തിൽ നിരവധി സൈനിക ക്യാമ്പിൽനിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തു. അന്ന് പതിനഞ്ചോളം സൈനിക ക്യാമ്പിന് നേരെയായിരുന്നു ഇസ്രായേൽ സേനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഭീകരവാദികൾ കൊല്ലപ്പെട്ടതായും പ്രധാനപ്പെട്ട പല ആയുധശാലകളും നശിച്ചതായും അവകാശപ്പെടുന്നുണ്ട്. ഹിസ്ബുള്ളയ്ക്കെതിര നടന്ന ആക്രമണങ്ങളിൽ ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേൽ നടത്തുന്നത്.
ഗസ്സയിൽ വെടിനിർത്തൽ ചർച്ചാ സാധ്യത നിലച്ചിട്ടില്ലെന്ന് അമേരിക്ക. സമവായനീക്കം തുടരുന്നതായി സി.ഐ.എ മേധാവി വില്യം ബേൺസ് അറിയിച്ചു. ഫലസ്തീൻ ജനതയുടെയും ബന്ദികളുടെയും സുരക്ഷക്ക് വെടിനിർത്തൽ നടപ്പാക്കാൻ ഇരുപക്ഷവും തയാറാകണമെന്ന് വില്യം ബേൺസും ബ്രിട്ടീഷ് ഇന്‍റലിജൻസ് മേധാവി റിച്ചാർഡ് മൂറും ആവശ്യപ്പെട്ടു.
വെടിനിർത്തൽ കരാർ നിർദേശത്തിൽ 90 ശതമാനവും ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ട്. അവശേഷിച്ച പത്ത് ശതമാനത്തിൽ തട്ടിയാണ് ചർച്ച വഴിമുട്ടിയതെന്ന് ഇരുവരും വ്യക്തമാക്കി. ഈജിപ്തും ഖത്തറുമായി ചേർന്ന് വെടിനിർത്തലിനുള്ള നീക്കം ഊർജിതമായി തുടരുമെന്നും ഇവർ കൂട്ടിച്ചേർത്തു.
അതിനിടെ, തുടർ ചർച്ചകൾക്കായി യു.എസ് സെൻട്രൽ കമാന്‍റ് മേധാവി ഉടൻ ഇസ്രായേലിലെത്തും. ഫിലാഡൽഫി, നെത്സറീം ഇടനാഴികളിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാനാവില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നിലപാടിനെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തമാണ്. ഹമാസുമായി ഉടൻ കരാർ വേണമെന്നാണ് ഇസ്രായേൽ സൈനിക നേതൃത്വം ആവശ്യപ്പെടുന്നത്.
ബന്ദികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ഇസ്രായേലിലുടനീളം പ്രതിഷേധം തുടരുകയാണ്. തെൽ അവീവ്, ജറൂസലേം, ഹൈഫ ഉൾപ്പെടെ എല്ലാ ഇസ്രായേൽ നഗരങ്ങളിലും ഇന്നലെ ആയിരങ്ങൾ പ്രതിഷേധിച്ചു.
ഇസ്രായേൽ, ലബനാൻ അതിർത്തി കേന്ദ്രങ്ങളിലും സംഘർഷം കനക്കുകയാണ്. ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha