നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍ 14-ന് ജമ്മു കശ്മീരിലേക്ക്...
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍ 14-ന് ജമ്മു കശ്മീരില്‍ എത്തും. വിവിധ റാലികളില്‍ പങ്കെടുക്കുന്ന അദ്ദേഹം, മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.
റമ്പാന്‍, ബനിഹാള്‍ മണ്ഡലങ്ങളില്‍ ഇന്ന് നടക്കുന്ന പ്രചാരണ പരിപാടികളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിലുണ്ടായിരുന്നു.
ഭരണഘടനയില്‍ ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്നും ഇനിയൊരിക്കലുമത് മടങ്ങിവരില്ലെന്നും അന്ന് ഷാ പറഞ്ഞത് വളരെ വലിയ ചര്‍ച്ചയായിരുന്നു.
ജമ്മു-കശ്മീരില്‍നിന്ന് ഭീകരവാദം പൂര്‍ണമായും തുടച്ചുനീക്കുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി. പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീക്ക് പ്രതിവര്‍ഷം 18,000 രൂപയുടെ സഹായധനം, കോളേജ് വിദ്യാര്‍ഥികള്‍ക്ക് യാത്രച്ചെലവിനത്തില്‍ പ്രതിവര്‍ഷം 3000 രൂപ, കൃഷിയാവശ്യത്തിന് പകുതിനിരക്കില്‍ വൈദ്യുതി, ഉജ്ജ്വല പദ്ധതിപ്രകാരം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം രണ്ടു ഗ്യാസ് സിലിന്‍ഡറുകള്‍ സൗജന്യം തുടങ്ങി 25 ഇന വാഗ്ദാനങ്ങളാണ് പത്രികയുടെ കാതലായുണ്ടായിരുന്നത്.
ഉള്‍ഗ്രാമങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ടാബുകളും ലാപ്ടോപ്പുകളും വയോധികര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ പെന്‍ഷന്‍ ആയിരം രൂപയില്‍നിന്ന് മൂവായിരം രൂപയായി ഉയര്‍ത്തും തുടങ്ങിയവയും വാഗ്ദാനങ്ങളിലുള്‍പ്പെടുന്നവയാണ്.
അതേസമയം ജമ്മു കശ്മീരില്‍ സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍ നടക്കുക.
"
https://www.facebook.com/Malayalivartha