നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ജമ്മുവിലെ അഖ്നുര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്പ് , സൈനികര്‍ അതീവ ജാഗ്രതയില്‍
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ജമ്മുവിലെ അഖ്നുര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്പ് നടത്തി. ഏറ്റുമുട്ടലില്‍ ഒരു അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) ഉദ്യോഗസ്ഥന് പരുക്ക്.
ബിഎസ്എഫ് ജവാന്മാര്‍ തിരിച്ചടിച്ചെങ്കിലും പാക്കിസ്ഥാന്‍ ഭാഗത്തെ ആളപായത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ . ചൊവ്വാഴ്ച പുലര്‍ച്ചെ 2:35നായിരുന്നു സംഭവം. അതിര്‍ത്തിക്കപ്പുറത്തുനിന്ന് അഖ്നുര്‍ പ്രദേശത്ത് പ്രകോപനമില്ലാതെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.
2021 ഫെബ്രുവരി 25ന് ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ വളരെ വിരളമാണ്.
കഴിഞ്ഞ വര്‍ഷം രാംഗഡ് സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നുഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം സെപ്റ്റംബര്‍ 18ന് നടക്കാനിരിക്കെയാണ് കൃത്യം ഒരാഴ്ച മുന്‍പ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ 1 നും നടക്കും. സൈനികര്‍ അതീവ ജാഗ്രതയിലാണെന്ന് ബിഎസ്എഫ് .
"
https://www.facebook.com/Malayalivartha