ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം...രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ...ഭീകരർക്ക് പങ്കുണ്ടെന്ന സംശയം... ഇന്ത്യൻ റെയിൽവേയും അന്വേഷണ ഏജൻസികളും അന്വേഷിക്കുന്നു...
കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വാർത്ത ട്രെയിനുകൾക്ക് നേരെ ഉള്ള ആക്രമണം ആണ് . വളരെ ഗുരുതരമായ കുറ്റകൃത്യമാണ് ഇത്. കാരണം ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് യാത്ര ചെയ്യാൻ ട്രെയ്‌നിനെയാണ് ആശ്രയിക്കാറുള്ളത്. അപ്പോഴാണ് ഇത്തരത്തിൽ ഒരു സംഘം ഇറങ്ങിയിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇന്ത്യയിൽ ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന സംശയം ശക്തമാകുന്നു. കഴിഞ്ഞ ആഴ്‌ചയിൽ മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത് . ട്രെയിനുകൾക്ക് നേരെ രണ്ട് കല്ലെറിയൽ സംഭവങ്ങളും ഉണ്ടായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ഭീകരർക്ക് പങ്കുണ്ടെന്ന സംശയവും ശക്തമാണ്.
ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള അട്ടിമറി ശ്രമങ്ങൾ ഇന്ത്യൻ റെയിൽവേയും അന്വേഷണ ഏജൻസികളും അന്വേഷിക്കുന്നു. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാനുള്ള നീക്കത്തെ കുറിച്ച് അന്വേഷിക്കാൻ എൻ ഐ എ യെ നിയോഗിച്ചു. ഗ്യാസ് സിലിണ്ടർ, പെട്രോൾ, തീപ്പെട്ടി എന്നിവയാണ് കാളിന്ദി എക്സ്പ്രസ് വന്ന ട്രാക്കിൽ നിന്ന് കണ്ടെടുത്തത് . കഴിഞ്ഞ ദിവസം അജ്മീറിൽ നടന്ന അട്ടിമറി ശ്രമവും എൻ ഐ എയുടെ അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന .അജ്മീറിൽ, ഒരു ക്വിൻ്റൽ ഭാരമുള്ള സിമൻറ് കട്ടകളാണ് റെയിൽവേ ട്രാക്കിൽ വച്ചിരുന്നത്.
എന്നാൽ, കട്ടകൾ പൊട്ടി ട്രാക്കിൽ അടർന്നുവീണതിനാൽ തീവണ്ടി അപകടം ഒഴിവായി.ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നുണ്ട് . റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ 50 ദിവസത്തിനിടെ 18 ഓളം പാളം തെറ്റൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.അതുകൊണ്ട് തന്നെ കേന്ദ്രവും അതീവ ഗൗരവത്തോടു കൂടിയാണ് വിഷയം എടുത്തിരിക്കുന്നത് . ഇതിനു പിന്നിൽ ആരാണെന്ന് ഉടനെ കണ്ടെത്തുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട് .ജൂലൈ 19 ന്, ലക്നൗവിൽ നിന്ന് 150 കിലോമീറ്റർ അകലെ ഗോണ്ടയിലെ മോട്ടിഗഞ്ചിനടുത്ത് ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസിന്റെ 21 കോച്ചുകൾ പാളം തെറ്റിയതിനെ തുടർന്ന് 3 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അസമിലേക്ക് പോകുകയായിരുന്ന ട്രെയിൻ ജിലാഹി റെയിൽവേ സ്‌റ്റേഷനു സമീപം എത്തിയപ്പോൾ വലിയ ശബ്ദം കേട്ടതായി ലോക്കോ പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. 22 കോച്ചുകളിൽ 8 എണ്ണം പൂർണമായും പാളം തെറ്റി, ബാക്കിയുള്ളവ ഭാഗികമായി ട്രാക്കിൽ നിന്ന് പുറത്തായി.ആഗസ്ത് 1-ന്, ഗുൽസാർ ഷെയ്ഖ് എന്നറിയപ്പെടുന്ന യൂട്യൂബർ, സൈക്കിളുകൾ, സോപ്പുകൾ, കല്ലുകൾ, സിലിണ്ടറുകൾ എന്നിവയുൾപ്പെടെ വിവിധ റെയിൽവേ ട്രാക്കുകളിൽ സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് ആയിരത്തോളം യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരുന്നു.ഏതായാലും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രം.
https://www.facebook.com/Malayalivartha