കണ്ണീരോടെ മുദ്രാവാക്യം വിളി.... സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാര്‍ട്ടി ആസ്ഥാനമായ ഏകെജി ഭവനില്‍ അന്തിമോപചാരമര്‍പ്പിച്ച് നേതാക്കള്‍...
കണ്ണീരോടെ മുദ്രാവാക്യം വിളി.... സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാര്‍ട്ടി ആസ്ഥാനമായ ഏകെജി ഭവനില്‍ അന്തിമോപചാരമര്‍പ്പിച്ച് നേതാക്കള്‍...
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാര്‍ട്ടി ആസ്ഥാനമായ ഏകെജി ഭവനില്‍ അന്തിമോപചാരമര്‍പ്പിച്ച് നേതാക്കള്‍. മരണവിവരം അറിഞ്ഞതോടെ ഓഫീസിന് മുന്നിലെ ചെങ്കൊടി താഴ്ത്തിക്കെട്ടി. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എം എ ബേബി, ബി വി രാഘവുലു, എ വിജയരാഘവന്‍, നിലോല്‍പ്പല്‍ ബസു, തപന്‍ സെന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ ഹേമലത, എ ആര്‍ സിന്ധു, വിക്രം സിങ്, മുരളീധരന്‍, അരുണ്‍കുമാര്‍, ഹന്നന്‍ മൊള്ള എന്നിവര്‍ പ്രിയ സഖാവിന് അന്തിമോപചാരമര്‍പ്പിക്കുകയും ചെയ്തു.
എകെജി ഭവനിലെ ജീവനക്കാരും യെച്ചൂരിക്ക് ആദരമര്‍പ്പിച്ചു. മുദ്രാവാക്യം വിളികള്‍ പലകുറി കണ്ണീരിനാല്‍ മുറിഞ്ഞു. ഡല്‍ഹി എയിംസിലെ എട്ടാംനിലയിലുള്ള ഐസിയുവില്‍ നിന്ന് നാലരയോടെയാണ് യെച്ചൂരിയുടെ മൃതദേഹം എംബാം ചെയ്യാനായി പുറത്തെത്തിച്ചത്. വെള്ളത്തുണി പുതപ്പിച്ച് മീറ്ററുകള്‍ മാത്രമകലെയുള്ള അനാട്ടമി വിഭാഗത്തിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. ചേതനയറ്റ ശരീരം ഡോക്ടര്‍മാര്‍ ആദരവോടെ ഏറ്റുവാങ്ങി.
ഡല്‍ഹിയിലെ സിപിഐ എം നേതാവും പതിറ്റാണ്ടുകളായി യെച്ചൂരിയുടെ സുഹൃത്തുമായിരുന്ന നത്ഥു സിങ് ഉള്ളുലയ്ക്കുന്ന മുദ്രാവാക്യത്തോടെ യെച്ചൂരിക്ക് വിട ചൊല്ലി.
പ്രിയ സഖാവ് വിടവാങ്ങും നേരത്ത് പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഉറ്റസുഹൃത്തുക്കളുമായ പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും എയിംസിലുണ്ടായിരുന്നു. വെളുത്ത മാസ്‌ക് ധരിച്ചിരുന്നെങ്കിലും പലവട്ടം ബൃന്ദയുടെ കവിളിലേയ്ക്ക് കണ്ണീരൊഴുകി.
https://www.facebook.com/Malayalivartha