മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി ഇന്ന്...
മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി ഇന്ന്...ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് രാവിലെ 10.30ന് വിധി പറയും.സി.ബി.ഐ അറസ്റ്റ് ചെയ്തതിനെയും തുടര്‍ന്നുള്ള റിമാന്‍ഡിനെയും ചോദ്യം ചെയ്തും കെജ്രിവാള് പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചു.
കെജ്രിവാളിനെയും സി.ബി.ഐ.യെയും പ്രതിനിധീകരിച്ച അഭിഭാഷകരുടെ വാദം കേട്ട ശേഷം സെപ്റ്റംബര്‍ 5ന് സുപ്രീം കോടതി വിധി പറയുന്നത് മാറ്റിവെച്ചിട്ടുണ്ടായിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ, സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജു ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാത്തതില്‍ കെജ്രിവാളിനെ എതിര്‍ത്തിരുന്നു. കെജ്രിവാള് ജാമ്യത്തിനായി ഡല്‍ഹി ഹൈകോടതിയെ നേരിട്ട് സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്.
അതേസമയം ഇ.ഡി ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ ജൂണ്‍ 26നാണ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha