മധുരയിലെ വനിതാ ഹോസ്റ്റലില്‍ പുലര്‍ച്ചെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ രണ്ട് അധ്യാപികമാര്‍ ശ്വാസംമുട്ടി മരിച്ചു...
മധുരയിലെ വനിതാ ഹോസ്റ്റലില്‍ പുലര്‍ച്ചെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ രണ്ട് അധ്യാപികമാര്‍ ശ്വാസംമുട്ടി മരിച്ചു. ഹോസ്റ്റല്‍ വാര്ഡന് ഉള്‍പ്പെടെ 3 പേര്‍ക്കു പരുക്കേറ്റു.
ഉപയോഗശൂന്യമായ ഫ്രിജിന്റെ കേബിള്‍ പ്ലഗില്‍ ഘടിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്തതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. തടി, അലമാരകള്‍, ഫര്‍ണിച്ചര്‍, പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്കു തീ പിടിച്ചതോടെ മുറികളില്‍ പുക നിറഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കാണു പരുക്കേറ്റത്.
പഴയ കെട്ടിടത്തിന്റെ രണ്ടു നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലില്‍ 45 പേര് താമസിക്കുന്നുണ്ടായിരുന്നു. കെട്ടിടം പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം നോട്ടിസ് നല്‍കിയെങ്കിലും ഉടമ കോടതിയെ സമീപിച്ച് സ്റ്റേ നേടിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha