2024 ഒഎൻ ഭൂമിയ്ക്ക് അരികിലേക്ക്....മുന്നറിയിപ്പുമായി നാസ
ഭൂമിയെ ലക്ഷ്യം വച്ച് വരുന്ന അതിഭീമന്‍ഛിന്നഗ്രഹമായ 2024 ഒഎൻ ഭൂമിയ്ക്ക് അരികിലേക്ക് എന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രംഗത്തെത്തിയിരിക്കുകയാണ് . രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുന്നത്. സെപ്തംബർ 15 ാം തീയതിയാണ് ഇത് ഭൂമിയ്ക്ക് അടുത്തുകൂടെ കടന്നുപോകുക. ഇതിന്റെ സഞ്ചാരപാത നിലവിൽ നിരീക്ഷിച്ചുവരികയാണ്.
ഭൂമിക്ക് ഭീഷണിയാവാൻ സാധ്യത കുറവാണെങ്കിലും നാസ കനത്ത ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.720 അടി വ്യാസമുള്ള ഛിന്നഗ്രഹമാണിത്.
മണിക്കൂറിൽ 25,000 മൈൽ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 620,000 മൈൽ അകലമുണ്ടാകും 2024 ഒഎൻഉം ഭൂമിയും തമ്മിൽ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിൻറെ 2.6 ഇരട്ടി വരും ഈ അകലം. എങ്കിലും 2024 ഒഎൻ ഛിന്നഗ്രഹത്തിൻറെ സഞ്ചാരപഥത്തിൽ വരുന്ന നേരിയ വ്യത്യാസം പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഭൂമിക്ക് സൃഷ്ടിക്കും എന്നതിനാൽ നാസ കടുത്ത ജാഗ്രതയിലാണ്.നാസയുടെ കാലിഫോർണിയയിലുള്ള ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിയാണ് 2024 ON ഛിന്നഗ്രഹത്തിൻറെ സഞ്ചാരപാത പിന്തുടരുന്നത്. ഇതിനായി അത്യാധുനിക ഒപ്റ്റിക്കൽ ടെലസ്‌കോപ്പുകളും റഡാറുകളും ഉപയോഗിക്കുന്നു. 2024 ONൻറെ വലിപ്പം, ആകൃതി, ഘടന തുടങ്ങിയവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇതുവഴി ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിക്കാവും.2024 ONനെ കുറിച്ച് പഠിക്കുന്നതിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയും വിവിധ സർവകലാശാലകളും നാസയുമായി സഹകരിക്കുന്നുണ്ട്.
അതേസമയം മനുഷ്യരാശി നേരിടുന്ന യഥാര്‍ത്ഥ ഭീഷണിയാണ് വലിയ ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .നമുക്ക് ജീവിക്കാന്‍ ഒരേയൊരു ഭൂമി മാത്രമേയുള്ളൂ എന്നും. അപ്പോഫിസ് ഉയര്‍ത്തുന്ന ഭീഷണിയും ഭാവി ഭീഷണികളും തടയാന്‍ ഇന്ത്യ എല്ലാ രാജ്യങ്ങളുമായി സഹകരിക്കുമെന്നും എസ്.സോമനാഥ് പറഞ്ഞിരുന്നു . മുമ്പും സമാനമായ പ്രതികരണം ഐഎസ്ആര്‍ഒ മേധാവി നടത്തിയിട്ടുണ്ട്. ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ അത് ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും നാശത്തിന് കാരണമാവുമെന്ന് എസ്. സോമനാഥ് ജൂലായില്‍ അഭിപ്രായപ്പെട്ടിരുന്നു. 70 വയസും 80 വയസും വരെയുള്ള നമ്മുടെ ജീവിത കാലത്ത് നമ്മള്‍ അത്തരം ഒരു ദുരന്തം കാണാനിടയില്ലാത്തതിനാല്‍ നമ്മളതിനെ നിസാരമായി കാണുകയാണെന്നും അത്തരം ഒരു സംഭവം ഭൂമിയിലുണ്ടായാല്‍ നമ്മള്‍ക്കെല്ലാം നാശം സംഭവിക്കുമെന്നും അദ്ദേഹം അന്ന് പറയുകയുണ്ടായി.
കൂടാതെ 2029 ഏപ്രില്‍ 13 ന് അപോഫിസ് ഭൂമിയില്‍ നിന്ന് 32000 കിമീ ദൂരപരിധിയിലെത്തും. ഇത് ബഹിരാകാശ ഏജന്‍സികള്‍ക്ക് അപോഫിസിനെ കുറിച്ച് വിശദമായ പഠനങ്ങള്‍ക്ക് അവസരം നല്‍കും. 5000 മുതല്‍ 10000 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രമേ ഇത്രയേറെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ ഇത്രയും അടുത്ത് എത്തുകയുള്ളൂ എന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി പറയുന്നു. ഇതിന് ശേഷം 2036 ലാണ് അപ്പോഫിസ് ഭൂമിക്കരികില്‍ എത്തുക.പ്ലാനറ്ററി ഡിഫന്‍സ് രംഗത്ത് സജീവ ഇടപെടലിനും അന്തര്‍ദേശീയ സഹകരണത്തിനും ലക്ഷ്യമിട്ടാണ് ഐഎസ്ആര്‍ഒയുടെ ഭാവി പദ്ധതികള്‍.ഈ രംഗത്ത് കൂടുതല്‍ ശേഷി കൈവരിക്കാനുള്ള പദ്ധതികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha