മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം... അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ല... സമീപഭാവിയില്‍ വിചാരണ തീരില്ലെന്ന് കോടതി
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം... അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ല... സമീപഭാവിയില്‍ വിചാരണ തീരില്ലെന്ന് കോടതി .
സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി.അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ ?സ്ഥിര ജാമ്യം അനുവദിക്കണോ ?കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ?ജസ്റ്റിസ് സൂര്യകാന്ത് ആണ് ആദ്യ വിധി പറഞ്ഞത്.
അനന്തകാലം തടവിലിടുന്നത് ശരിയല്ല,വിചാരണ പെട്ടെന്ന് പൂര്‍ത്തിയാകാനിടയില്ലെന്നും ഉത്തരവില്‍ വിലയിരുത്തി.നുണയ്ക്കും ഗൂഢാലോചനക്കും എതിരെ സത്യം വിജയം കണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പ്രതികരിക്കുകയായിരുന്നു.
അതേസമയം ഡല്ഡഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. . ജൂണ്‍ 26 നാണ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിലിരിക്കേ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസില്‍ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മദ്യനയ കേസില്‍ നേരത്തെ അറസ്റ്റിലായ മനീഷ് സിസോദിയക്കും, കെ കവിതയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha