ചെന്നൈയില്‍ നിന്നു കേരളത്തിലേക്ക് ഇന്നുമുതല്‍ അധിക ട്രെയിന്‍ സര്‍വീസ് ...
ഓണത്തോടനുബന്ധിച്ച് ചെന്നൈയില്‍ നിന്നു കേരളത്തിലേക്ക് ഇന്നുമുതല്‍ അധിക ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. എന്നാല്‍, സ്‌പെഷല്‍ സര്‍വീസ് അനുവദിക്കാനായി വൈകിയത് യാത്രക്കാരുടെ ഇടയില്‍ പ്രതിഷേധത്തിനിടയാക്കി.
ഇന്നു പുലര്‍ച്ചെ ഓടുന്ന ട്രെയിന്‍ പ്രഖ്യാപിച്ചത് ഇന്നലെ ഉച്ചയ്ക്കാണ്. ഐആര്‍സിടിസി വെബ്‌സൈറ്റിലും വൈകിയാണു വിവരമെത്തിയത്. രണ്ടു ദിവസം മുന്‍പെങ്കിലും പ്രഖ്യാപിച്ചിരുന്നെങ്കില്‍ നിലവിലെ ട്രെയിനുകളിലെ തിരക്കു കുറയ്ക്കാമായിരുന്നുവെന്നാണു യാത്രക്കാരുടെ പ്രതികരണം.
ചെന്നൈ എഗ്മൂര്‍ കൊച്ചുവേളി എക്‌സ്പ്രസ് (06160) ഇന്ന് ഉച്ചയ്ക്ക് 3.15ന് എഗ്മൂറില്‍ നിന്നു പുറപ്പെട്ടു നാളെ രാവിലെ 8.30നു കൊച്ചുവേളിയിലെത്തും. പാലക്കാട് ജംക്ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജംക്ഷന്‍, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. തിരികെയുള്ള സര്‍വീസ് പ്രഖ്യാപിച്ചിട്ടില്ല.
ചെന്നൈ സെന്‍ട്രല്‍ കണ്ണൂര്‍ ട്രെയിന്‍ (06163) ചെന്നൈയില്‍ നിന്നു നാളെ രാത്രി 11.50നു പുറപ്പെട്ട് 15ന് ഉച്ചയ്ക്ക് 1.30നു കണ്ണൂരിലെത്തും. പാലക്കാട് ജംക്ഷന്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
കണ്ണൂര്‍ ചെന്നൈ സെന്‍ട്രല്‍ ട്രെയിന്‍ (06164) 16നു വൈകിട്ട് 3.45നു കണ്ണൂരില്‍ നിന്നു പുറപ്പെട്ട് 17നു രാവിലെ 7.55നു ചെന്നൈയില്‍ എത്തും
മംഗളൂരു ജംഗ്ഷന്‍ ചെന്നൈ സെന്‍ട്രല്‍ ട്രെയിന്‍ (06162) 15നു വൈകിട്ട് 6.45നു മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് 16നു രാവിലെ 11.40നു ചെന്നൈയിലെത്തും.
ചെന്നൈ സെന്‍ട്രല്‍ മംഗളൂരു ജംക്ഷന്‍ (06161) ഇന്നു വൈകിട്ട് 3.10നു ചെന്നൈയില്‍ നിന്നു പുറപ്പെട്ടു നാളെ രാവിലെ 8.30നു മംഗളൂരുവില്‍ എത്തും. പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, നീലേശ്വരം, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
"
https://www.facebook.com/Malayalivartha