രാജ്യത്തെ എല്ലാ ജനങ്ങളും ദേശീയ ഹിന്ദി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...
രാജ്യത്തെ എല്ലാ ജനങ്ങളും ദേശീയ ഹിന്ദി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഹിന്ദി ദിനത്തില്‍ രാജ്യത്തെ പൗരന്മാര്ക്ക് ആശംസകള്‍ നേരുകയുണ്ടായി.
രാജ്യത്തുള്ള എല്ലാ ഭാഷകളും അഭിമാനത്തിന്റേയും പൈതൃകത്തിന്റേയും അടയാളങ്ങളാണെന്നും അവയെ സമ്പന്നമാക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും കുറിച്ച് അമിത് ഷാ .
'' രാജ്യത്തെ എല്ലാ ഭാഷകളും നമ്മുടെ അഭിമാനമാണ്. അവയെ സമ്പന്നമാക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. രാഷ്ട്രഭാഷയായ ഹിന്ദി രാജ്യത്തെ എല്ലാ ഭാഷകളോടും വളരെ അധികം ബന്ധപ്പെട്ട് കിടക്കുകയാണ്. ഹിന്ദി നമ്മുടെ രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയായി മാറിയിട്ട് ഇക്കൊല്ലം 75 വര്‍ഷം പൂര്‍ത്തിയാവുന്നു. എല്ലാ ഭാഷകളേയും നമ്മള് ഒരേപോലെ കണ്ടാണ് മുന്നോട്ട് പോകുന്നത്. ഈ അവസരത്തില്‍ ഹിന്ദി ഭാഷയും അതില്‍ തുടര്‍ന്നും സംഭാവനകള്‍ ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും'' അമിത് ഷാ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha