മൂന്ന് ഇഡ്ഡലികൾ ഒന്നിച്ച് കഴിച്ചു...തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി മരിച്ചു
ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ തീറ്റമത്സരത്തിൽ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് ആലമരം സ്വദേശി ബി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച നടന്ന ഓണാഘോഷ പരിപാടികൾക്കിടെയായിരുനു ദാരുണമായ സംഭവം.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു അപകടം. ഓണാഘോഷങ്ങളുടെ ഭാഗമായി ആലാമരത്തെ യുവാക്കളുടെ കൂട്ടായ്മയാണ് തീറ്റ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനിടെ ഇഡ്ഡലി കഴിക്കുന്നതിനിടെ സുരേഷിൻ്റെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങുകയായിരുന്നു.
തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങിയതോടെ സുരേഷ് തളർന്നുവിഴുകയായിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിൽ ഇഡ്ഡലി പുറത്തെടുത്തു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല. ലോറി ഡ്രൈവറാണ് മരിച്ച സുരേഷ്.
മൂന്ന് ഇഡ്ഡലികൾ ഒന്നിച്ച് കഴിക്കാൻ ശ്രമിച്ചതാണ് സുരേഷിൻ്റെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങാൻ കാരണമായതെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് വാളയാറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുരേഷിൻ്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha