ഝാർഖണ്ഡിലെ ടാറ്റാനഗറിൽ 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ തറക്കല്ലിട്ടു
ഝാർഖണ്ഡിലെ ടാറ്റാനഗറിൽ 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ തറക്കല്ലിട്ടു. 32,000 പ്രധാൻ മന്ത്രി ആവാസ് യോജന-ഗ്രാമീൺ ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രങ്ങളും അദ്ദേഹം വിതരണം ചെയ്തു. നേരത്തെ ടാറ്റാനഗർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ ആറ് വന്ദേ ഭാരത് ട്രെയിനുകൾ ശ്രീ മോദി ഫ്ലാഗ് ഓഫ് ചെയ്തു.
ബാബ ബൈദ്യനാഥിനെയും ബാബ ബാസുകിനാഥിനെയും ബിർസ മുണ്ഡ പ്രഭുവിൻറെ നാടിനെയും വണങ്ങിയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. പ്രകൃതിയെ ആരാധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഝാർഖണ്ഡിലെ കർമ്മപർവിൻറെ ശുഭമുഹൂർത്തം പരാമർശിച്ച അദ്ദേഹം റാഞ്ചി വിമാനത്താവളത്തിൽ ഇന്ന് കർമ്മപർവ്വിൻറെ പ്രതീകം ഒരു സ്ത്രീ സമ്മാനിച്ച് തന്നെ സ്വാഗതം ചെയ്തതായി എടുത്തുപറയുകയും ചെയ്തു. കർമ്മ പർവ്വിൻറെ ഭാഗമായി സ്ത്രീകൾ തങ്ങളുടെ സഹോദരങ്ങൾക്ക് സമൃദ്ധമായ ജീവിതം ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, 600 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ എന്നിവയാൽ ഝാർഖണ്ഡ് ഇന്ന് അനുഗൃഹീതമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ പദ്ധതികൾക്ക് ഝാർഖണ്ഡിലെ ജനങ്ങളെയും വന്ദേ ഭാരത് സൗകര്യം മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളെയും മോദി അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha