ന്യൂഡൽഹിയിൽ ഔദ്യോഗിക ഭാഷാ വജ്രജൂബിലി ആഘോഷങ്ങളെയും നാലാമത് അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്തു ; സ്മരണിക തപാൽ സ്റ്റാമ്പും സ്മാരക നാണയവും അമിത് ഷാ പ്രകാശനം ചെയ്തു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ ഔദ്യോഗിക ഭാഷാ വജ്രജൂബിലി ആഘോഷങ്ങളെയും നാലാമത് അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെയും അഭിസംബോധന ചെയ്തു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ 'രാജ്ഭാഷാ ഭാരതി' മാസികയുടെ വജ്രജൂബിലി പ്രത്യേക ലക്കം ആഭ്യന്തരമന്ത്രി പ്രകാശനം ചെയ്തു.
വജ്രജൂബിലിയുടെ ഭാഗമായി ഒരു സ്മരണിക തപാൽ സ്റ്റാമ്പും സ്മാരക നാണയവും അമിത് ഷാ പ്രകാശനം ചെയ്തു. രാജ്ഭാഷ ഗൗരവ്, രാജ്ഭാഷ കീർത്തി പുരസ്കാരങ്ങളും ശ്രീ ഷാ സമ്മാനിച്ചു. ഈ അവസരത്തിൽ ആഭ്യന്തരമന്ത്രി ഭാരതീയ ഭാഷാ അനുഭാഗും (ഇന്ത്യൻ ഭാഷാ വിഭാഗം) ഉദ്ഘാടനം ചെയ്തു.
വരും വർഷങ്ങളിൽ ഇന്ത്യൻ ഭാഷാ വിഭാഗം നമ്മുടെ ഭാഷകളുടെ സംരക്ഷണ കേന്ദ്രമായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യൻ ഭാഷാ വിഭാഗം, ഔദ്യോഗിക ഭാഷാ വകുപ്പിൻ്റെ പൂരക വിഭാഗമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ എല്ലാ പ്രാദേശിക ഭാഷകളും ശക്തിപ്പെടുത്തുകയും ഔദ്യോഗിക ഭാഷയും മറ്റ് ഇന്ത്യൻ ഭാഷകളും തമ്മിൽ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതുവരെ ഔദ്യോഗിക ഭാഷയുടെ ഉന്നമനം പൂർത്തിയാകില്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha