ഉത്തർപ്രദേശിലെ മീററ്റിൽ അപകടം; മൂന്ന് നിലകളുള്ള വീട് തകർന്നു വീണു; ഒരു കുടുംബത്തില പത്ത് പേർ കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ മീററ്റിൽ അപകടം. മൂന്ന് നിലകളുള്ള വീട് തകർന്നു വീണു . ഒരു കുടുംബത്തില പത്ത് പേർ കൊല്ലപ്പെട്ടു. കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ നാല് പേർ കൂടി കുടുങ്ങിക്കിടക്കുന്നു.
മീററ്റിലെ സാകിർ നഗറിൽ ശനിയാഴ്ച വൈകുന്നേരം 5.15നാണ് അപകടം സംഭവിച്ചത്. ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുന്നു. ദേശീയ ദുരന്തനിവാരണ സേന, അഗ്നിശമന സേന, പൊലീസ് സംഘങ്ങൾ സ്ഥലത്ത് തുടരുകയാണ് .
കെട്ടിടത്തിനുള്ളിൽ 15 പേരുണ്ടായിരുന്നു എന്നാണ് വിവരം. ഇവരിൽ 11 പേരെ പുറത്തെടുത്തു . ഇതിൽ ഒൻപത് പേരും മരണപ്പെട്ടു. നാല് പേർക്കായുള്ള തെരച്ചിൽ നടക്കുന്നുണ്ട് . ഒന്നര വയസുള്ള ഒരു പിഞ്ചുകുഞ്ഞും ആറും ഏഴും പതിനൊന്നും പതിനഞ്ചും വയസുള്ള മറ്റ് നാല് കുട്ടികളും മരിച്ചു.
https://www.facebook.com/Malayalivartha