നെറ്റിയിൽ വെളുത്ത ജ്യോതിയുള്ള ഒരു പശുക്കിടാവ് ഇനി നരേന്ദ്രമോദിയ്ക്ക കൂട്ടാകുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ പുതിയ അതിഥി
നെറ്റിയിൽ വെളുത്ത ജ്യോതിയുള്ള ഒരു പശുക്കിടാവ് ഇനി നരേന്ദ്രമോദിയ്ക്ക കൂട്ടാകുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ പുതിയ അതിഥി . ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് പശുക്കുട്ടി ജനിച്ചത്. മോദി പശുക്കിടാവിന് പ്രത്യേക പൂജ അർപ്പിക്കുകയും ചെയ്തു. പശുക്കുട്ടിയെ ഷാൾ പുതപ്പിച്ച് പീഠത്തിൽ ഇരുത്തി ദുർഗാവിഗ്രഹത്തിന് മുന്നിൽ വച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . നെറ്റിയിൽ വെളുത്ത ജ്യോതിയുടെ ആകൃതിയുള്ളതിനാൽ പശുക്കുട്ടിക്ക് ദീപോജ്യോതി എന്നാണ് പശുക്കുട്ടിയ്‌ക്ക് പേര് നൽകിയിരിക്കുന്നത് .
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നായ സനാതന ധർമ്മം പ്രകൃതിയെ ആരാധിക്കുകയും വന്ദിക്കുകയും ചെയ്യുന്നു. പ്രകൃതിയെ മാത്രമല്ല മൃഗങ്ങളെയും സസ്യങ്ങളെയും ആരാധിക്കുന്ന രീതി ഹിന്ദുമതത്തിൽ നൂറ്റാണ്ടുകളായി നിലവിലുണ്ട്
ആരാധനകള്‍ക്ക് ഏറെ പ്രാധാന്യമുള്ളൊരു മതമാണ് ഹിന്ദുമതം. ദൈവങ്ങളെക്കൂടാതെ മൃഗങ്ങളെയും പക്ഷികളെയും വൃക്ഷങ്ങളെയുമൊക്കെ ഹിന്ദുക്കള്‍ ആരാധനയുടെ ഭാഗമാക്കാറുണ്ട്. അത്തരത്തില്‍ ഹിന്ദുമതത്തില്‍ വിശുദ്ധമായി കണക്കാക്കപ്പെടുന്ന ഒന്നാണ് പശുക്കള്‍. പുരാണങ്ങളില്‍ പല സന്ദര്‍ഭങ്ങളിലും ഗോക്കളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പരമേശ്വരന്റെ വാഹനമായ നന്ദി, പാലാഴി മദനത്തില്‍ നിന്നു രൂപംകൊണ്ട കാമധേനു എന്നിങ്ങനെ പുരാണങ്ങളില്‍ നമുക്ക് ഗോക്കളെ കാണാവുന്നതാണ്.
വൈഷ്ണവ പുരാണത്തില്‍, പശുവിനെ സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ ആള്‍രൂപമായി പ്രതിപാദിക്കുന്നു. ഭാഗവത പുരാണത്തില്‍, ഭൂമി ഒരു പശുവിന്റെ രൂപമെടുത്ത് അവളെ സംരക്ഷിക്കാന്‍ വിഷ്ണുവിനോട് ആവശ്യപ്പെടുന്നു. അതിനാലാണ് മഹാവിഷ്ണുവിനെ പശുവിന്റെ സംരക്ഷകനായ ഗോപാലന്‍ എന്ന് വിളിക്കുന്നത്. സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നുവന്ന കാമധേനുവിനെ കൈവശപ്പെടുത്തിയത് ദേവന്‍മാരുടെ രാജാവായ ഇന്ദ്രനാണ്. വസിഷ്ഠ മഹര്‍ഷിക്കും സമാനമായ ഒരു പശുവുണ്ടായിരുന്നു. ഈ പശുവിനെ കൗശികന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ പശു സ്വയം സംരക്ഷിക്കാന്‍ ഒരു സൈന്യത്തെ തന്നെ നിര്‍മ്മിച്ചതായി പുരാണങ്ങളില്‍ പറയുന്നു. ജമദഗ്‌നി മഹര്‍ഷിക്കും അത്തരമൊരു പശുവുണ്ടായിരുന്നു. കാര്‍ത്യവീര്യാര്‍ജ്ജുനന്‍ ഇതിനെ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ മഹര്‍ഷിയുടെ മകനായ പരശുരാമന്‍ കാര്‍ത്യവീരാര്‍ജ്ജുനനെ വധിച്ചതായി പറയപ്പെടുന്നു.
ദൈവത്തിന്റെ ഏറ്റവും പവിത്രമായ സൃഷ്ടിയായി പശുവിനെ ഹിന്ദുക്കള്‍ കണക്കാക്കുന്നു. മനുഷ്യരാശിയുടെ മാതാവ് അഥവാ ഗോമാതാവ് എന്ന് വിളിക്കുകയും ചെയ്യുന്നു. മുപ്പത്തിമുക്കോടി ആരാധനാമൂര്‍ത്തികള്‍ ഹിന്ദുമതത്തിലുണ്ടെന്ന് പറയപ്പെടുന്നു. ഇവരുടെയൊക്കെ അനുഗ്രഹം നേടാനുള്ള ഏറ്റവും ലളിതവും എളുപ്പവുമായ വഴിയായി ഗോക്കളെ ആരാധിക്കുന്നതിനെ കണക്കാക്കുന്നു
പശുവിന്റെ വാലില്‍ ഹനുമാന്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നെഗറ്റീവ് ഊര്‍ജ്ജം, ദുര്‍മന്ത്രവാദം എന്നിവയെ അകറ്റാന്‍ ഗോക്കള്‍ സഹായിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
പശുവിന്റെ ചാണകത്തില്‍ ലക്ഷ്മി ദേവി താമസിക്കുന്നുവെന്നും ഭാഗ്യവും പണവും സമൃദ്ധിയും നല്‍കാന്‍ ഇത് പ്രാപ്തമാണെന്നും കരുതുന്നു. ഹിന്ദുമതത്തിലെ ഏറ്റവും ശുദ്ധമായ ദേവതയായി കണക്കാക്കപ്പെടുന്ന ഗംഗാദേവി ഗോമൂത്രത്തില്‍ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഏതെങ്കിലും മതപരമോ ആത്മീയമോ ആയ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് ഗോമൂത്രം തളിച്ച് ശുദ്ധി വരുത്തുന്ന പതിവുമുണ്ട്.
https://www.facebook.com/Malayalivartha