Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

ഹിസുബുള്ളയ്ക്കെതിരെ ഇസ്രോയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്

17 SEPTEMBER 2024 09:44 AM IST
മലയാളി വാര്‍ത്ത

ഹിസുബുള്ളയ്ക്കെതിരെ ഇസ്രോയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ് . നിരന്തരം ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണവും ഡ്രോണാക്രമണം നടത്തുന്ന വാർത്തകളാണ് ഇസ്രായേൽ അനുകൂല മാധ്യമങ്ങൾ പുറത്തുവിടുന്നത്, എന്നാൽ ഇസ്രായേലിന്റെ പ്രതിരോധമന്ത്രി യോ ഗാലന്റ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു എന്നുള്ള വാർത്തകളും പുറത്തുവരുന്നു.

ഇപ്പോൾ ഒരു തുറന്ന യുദ്ധം നടത്തുന്നതിനുള്ള സമയമല്ലെന്ന് നിലപാട് സ്വീകരിച്ചു എന്നാൽ ഇതിനെ ബെഞ്ചമിൻ നെതന്യാഹു പൂർണമായും തള്ളിക്കളയുകയാണ് എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

ഇസ്രായേൽ സേനാവിഭാഗത്തിന്റെ ചില അറിയിപ്പുകൾ ഉണ്ടായിരുന്നു വൈകുന്നേരം നാലുമണിക്ക് മുമ്പ് സിവിലിയന്മാർ ജനവാസ മേഖലകൾ ഒഴിഞ്ഞു പോകണമെന്നായിരുന്നു ആ നോട്ടീസുകളിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ മണിക്കൂറുകളിലും തെക്കൻ മേഖലയിൽ നിന്ന് ഇസ്രായേലിന്റെ വടക്കൻ മേഖലകളെ ആക്രമിക്കുന്നുണ്ട് ഈ ഡ്രോൺ ആക്രമങ്ങളും കൃത്യമായി തടയണമെങ്കിൽ സാധിക്കില്ല എന്നാണ് ഐഡി ഒരു വിഭാഗം കരുതുന്നത്.

 




ഇസ്രായേലിനെതിരെ നടക്കുന്ന യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഹമാസ്. ഇപ്പോഴും പലസ്തീൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിന് ഇസ്രായേലിനെതിരെ ചെറുത്തുനിൽക്കാനുള്ള ശേഷിയുണ്ടെന്ന് മുതിർന്ന ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു.

പലസ്തീന് വേണ്ടി 11 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ ജീവത്യാഗം ചെയ്തവരും രക്തസാക്ഷികളും നിരവധിയുണ്ട്. ഇവരിലൂടെ പുതിയ അനുഭവങ്ങളും പുതുതലമുറയ്ക്ക് ആവശ്യമായ പ്രചോദനവുമാണ് ലഭിച്ചത്. ഇതുവഴി ശക്തമായ ചെറുത്തുനിൽപ്പിന് പുതുതലമുറയെ പ്രാപ്തരാക്കാനായെന്നും ഒസാമ ഹംദാൻ വ്യക്തമാക്കി.

ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അടുത്തിടെഗാസയിൽ ഹമാസിന് ഇനി സൈനിക ബലമില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹമാസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.


ഗസ്സയിൽ യുദ്ധം തുടരുന്നതിനിടെ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്താക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലെബനാന് നേരെ വലിയ രീതിയിലുള്ള ആക്രമണം നടത്താനുള്ള ഇസ്രായേൽ പദ്ധതിയെ യോവ് ഗാലന്റ് എതിർക്കുന്നുണ്ട്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പുറത്താക്കാൻ ഒരുങ്ങുന്നതെന്ന് ഇസ്രായേലി ദിനപത്രമായ ‘ഹാരറ്റ്സ്’ റിപ്പോർട്ട് ചെയ്യുന്നു.

വടക്കൻ ഇസ്രായേലിൽ ലെബനാനിൽനിന്ന് ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള ആക്രമണമാണ് ഉണ്ടാകുന്നത്. ഇതിന് മറുപടി നൽകുക എന്ന ലക്ഷ്യത്തോടെ വൻതോതിലുള്ള ആക്രമണം നടത്താൻ ഇസ്രായേലി സൈന്യത്തെ പ്രധാനമന്ത്രി പ്രേരിപ്പിക്കുന്നതായുള്ള സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, പ്രതിരോധ മന്ത്രി ഇതിനെ എതിർക്കുകയാണ്. സംഘർഷം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ക്ഷീണിപ്പിക്കുമെന്നാണ് ഗാലന്റിന്റെ വാദം.

പ്രതിപക്ഷത്തെ വലതുപക്ഷ അംഗമായ ഗിദിയോൻ സാറിനെ സർക്കാറിന്റെ ഭാഗമാക്കാൻ നെതന്യാഹു ശ്രമിക്കുന്നുണ്ട്. ഇതോടനുബന്ധിച്ചാണ് ഗാലന്റിന്റെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള നടപടികൾ നടക്കുന്നതെന്നും രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നാഷനൽ റൈറ്റ് പാർട്ടി നേതാവാണ് ഗിദിയോൻ സാർ. നേരത്തേ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി അംഗമായിരുന്ന ഇദ്ദേഹം 2020ൽ സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു.

 



ഗാലന്റിനെ പുറത്താക്കണമെന്ന് ദേശീയ സുരക്ഷാ മന്ത്രി
ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ അടക്കമുള്ള തീവ്രവലതുപക്ഷ കക്ഷികൾ പ്രതിരോധ മന്ത്രിക്കെതിരെ വലിയ വിമർശനമാണ് ഉയർത്തുന്നത്. ‘ഗാലന്റിനെ പുറത്താക്കാൻ നിരവധി മാസങ്ങളായി ഞാൻ നെതന്യാഹുവിനോട് ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള സമയം ഉടനടി വന്നിരിക്കുന്നു. വടക്കൻ ഇസ്രായേലുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ എടുക്കണം. ഗാലന്റ് അതിനെ നയിക്കാൻ അനുയോജ്യനായ ആളല്ല’ -ഇറ്റാമർ ബെൻഗവിർ ‘എക്സി’ൽ കുറിച്ചു.

അതേസമയം, സർക്കാറിന്റെ ഭാഗമാകുന്നതിന് പകരമായി ഗിദിയോൻ സാർ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഏറെ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ചർച്ച ലക്ഷ്യത്തിലെത്താൻ ഇനിയും സമയമെടുക്കാൻ സാധ്യതയുണ്ടെന്ന് ഹാരറ്റ്സിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഗിദിയോൻ സാറിനെ സർക്കാറിന്റെ ഭാഗമാക്കാനുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിരോധ മന്ത്രിയെ പുറത്താക്കുന്നത് നെതന്യാഹുവിന്റെ പരിഗണനയിലുണ്ട്. വടക്കൻ മേഖലയിലെ ആക്രമണം സംബന്ധിച്ച് തിങ്കളാഴ്ച സുരക്ഷാ മന്ത്രിസഭ ചേരും. യുദ്ധം വ്യാപിപ്പിക്കാനും ഇവിടെനിന്ന് ഒഴിഞ്ഞുപോയവരെ തിരികെ എത്തിക്കാനുമുള്ള നടപടികൾക്ക് യോഗത്തിൽ മുൻഗണന നൽകുമെന്നാണ് സൂചന. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി കൂടിയോലചനകൾ നേരത്തേ നടന്നിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നുള്ള സന്ദേശങ്ങൾക്ക് വിരുദ്ധമായി, ലെബനാനിതിരെ വൻതോതിലുള്ള ആക്രമണത്തെ നെതന്യാഹു വ്യക്തമായി പിന്തുണച്ചിട്ടില്ലെന്നാണ് സുരക്ഷാ വൃത്തങ്ങൾ പറയുന്നത്. വടക്കൻ ഇസ്രായേലിലെ വലിയ ആക്രമണത്തെ സ്ട്രാറ്റജിക് അഫേഴ്സ് മന്ത്രി റോൻ ഡെർമെറും എതിർത്തിട്ടുണ്ട്. അമേരിക്കയുടെ എതിർപ്പും സമാധാന ചർച്ചകളുമാണ് ഇതിന് കാരണമായി പറയുന്നത്. മന്ത്രിസഭയിലെ സ്ഥിരാംഗമായ ആരി ഡെറിയും ഇതേ വാദമാണ് ഉന്നയിക്കുന്നത്.




ഗാലന്റിനെ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് മുതിർന്ന രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്. വടക്കൻ ഇസ്രായേലിലെ നടപടികളെ തടയാൻ ശ്രമിച്ചാൽ ഗാലന്റിനെ മാറ്റുമെന്ന് പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളെ ഉദ്ധരിച്ചുകൊണ്ട് രാജ്യത്തെ പബ്ലിക് ബ്രോഡ്കാസ്റ്റർ ‘കാൻ’ റിപ്പോർട്ട് ചെയ്യുന്നു. ലെബനാനിതിരായ യുദ്ധത്തെ നയിക്കുക യോവ് ഗാലന്റ് ആയിരിക്കില്ലെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് നെതന്യാഹുവിന്റെ അടുത്ത അനുനയായി യാക്കോവ് ബർദുഗോ തിങ്കളാഴ്ച ചാനൽ 14നോട് വ്യക്തമാക്കുകയുണ്ടായി.

അനുമതിയില്ലാതെ ലഘുലേഖകൾ വിതരണം ചെയ്ത് സൈന്യം
ആക്രമണത്തിന് മുന്നോടിയായി തെക്കൻ ലെബനാനിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ലഘുലേഖകൾ അനുമതിയില്ലാതെ ഇസ്രായേലി സൈനിക യൂനിറ്റ് വിതരണം ചെയ്തത് വലിയ വിവാദമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. വസ്സനി പ്രദേശത്തുനിന്ന് നാട്ടുകാരോട് ഒഴിഞ്ഞുപോകാനാണ് ലഘുലേഖയിൽ ആവശ്യപ്പെടുന്നത്. അനധികൃതമായാണ് ലഘുലേഖ വിതരണം ചെയ്തതെന്നും ഇവിടെ ഒഴിപ്പിക്കൽ നടപടി ആരംഭിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.

 



മാസങ്ങളായി ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ ആക്രമണങ്ങൾ നടക്കുന്നതിനാൽ ഇരുഭാഗത്തുനിന്നുമായി നിരവധി പേർ ഒഴിഞ്ഞുപോയിട്ടുണ്ട്. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമത്തിനെതിരെ ഫലസ്തീനികൾക്ക് പിന്തുണ നൽകിക്കൊണ്ടാണ് ഹിസ്ബുല്ല ആക്രമണം ആരംഭിക്കുന്നത്. ഇതിനെ തുടർന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് വടക്കൻ ഇസ്രായേലിൽനിന്ന് പലായനം ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (40 minutes ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (58 minutes ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (5 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (5 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (5 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (5 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (5 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (6 hours ago)

ഇടത് കോട്ട തകർന്നില്ല..  (6 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (7 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (7 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (8 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (8 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (9 hours ago)

Malayali Vartha Recommends