Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

ചര്‍ച്ചയായ പിന്ഗാമി... അരവിന്ദ് കെജ്രിവാളിന് പിന്‍ഗാമിയായി എത്തുന്നത് വിശ്വസ്ത; ഓക്‌സ്ഫഡില്‍ നിന്ന് ഉന്നത ബിരുദം; ജൈവ കൃഷിയില്‍ നിന്ന് ദില്ലി മുഖ്യമന്ത്രി പദവിയിലേക്ക്

18 SEPTEMBER 2024 08:36 AM IST
മലയാളി വാര്‍ത്ത

ജയിലില്‍ നിന്നുമിറങ്ങിയ അരവിന്ദ് കെജ്രിവാളിന്റെ അപ്രതീക്ഷിത നീക്കത്തില്‍ മുഖ്യമന്ത്രിയാകുന്നത് അതിഷി മര്‍ലേന. രാജ്യതലസ്ഥാനം അതിവേഗം പിടിച്ചടക്കിയ അരവിന്ദ് കെജ്രിവാളിന് പിന്‍ഗാമിയായി ദില്ലിയുടെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ് അതിഷി മര്‍ലേന. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങുന്ന പാര്‍ട്ടിയുടെ സുപ്രധാന മുഖമാണ് നാല്‍പ്പത്തിമൂന്നുകാരിയായ അതിഷി. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ദില്ലിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് അതിഷി. സൗത്ത് ദില്ലിയിലെ കല്‍ക്കാജിയില്‍ നിന്നുള്ള എംഎല്‍എയാണ് അതിഷി.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവ് എന്ന നിലയില്‍ നിന്ന് മന്ത്രി സ്ഥാനത്തേക്ക് എത്തുകയും ഏറെ സുപ്രധാനമായ ചുമതലകള്‍ ഇതിനകം തന്നെ കൈകാര്യം ചെയ്ത തഴക്കവും വഴക്കവും അതിഷിക്കുണ്ട്. ദില്ലി സര്‍വകലാശാല പ്രൊഫസര്‍മാരായ വിജയ് കുമാര്‍ സിങ്ങിന്റെയും ത്രിപ്ത വാഹിയുടെയും മകളായ അതിഷി ദില്ലിയിലെ സ്പ്രിംഗ്‌ഡെയ്ല്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

പിന്നീട് ചരിത്രത്തില്‍ ബിരുദത്തിനായി സെന്റ് സ്റ്റീഫന്‍സ് കോളേജിലേക്ക്. തുടര്‍ന്ന് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ ചെവനിംഗ് സ്‌കോളര്‍ഷിപ്പ് നേടി. അവിടെ ആദ്യത്തെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. പിന്നീട്, റോഡ്‌സ് സ്‌കോളര്‍ഷിപ്പോടെ ഓക്‌സ്ഫഡില്‍ തിരികെയെത്തി വിദ്യാഭ്യാസ ഗവേഷണത്തില്‍ രണ്ടാം ബിരുദം നേടി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഐഐടി ദില്ലിയിലെയും ഐഐഎം അഹമ്മദാബാദിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ തന്റെ ഭര്‍ത്താവ് പ്രവീണ്‍ സിംഗിനൊപ്പം മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജൈവകൃഷിയിലും വിദ്യാഭ്യാസ സംരംഭങ്ങളിലും ഏര്‍പ്പെട്ടു.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്കായി വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇതാണ് ആം ആദ്മി പാര്‍ട്ടി അംഗങ്ങളുമായുള്ള ബന്ധത്തിലേക്കും പിന്നീടുള്ള രാഷ്ട്രീയ യാത്രയ്ക്കും തുടക്കം കുറിച്ചത്. 2013ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രകടന പത്രിക തയാറാക്കുന്നതിനുള്ള കമ്മിറ്റിയിലെ പ്രവര്‍ത്തന മികവാണ് പിന്നീട് വഴിത്തിരിവാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ആദ്യകാല നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന ശബ്ദമായി മാറാന്‍ അതിഷിക്ക് സാധിച്ചു.

മദ്യ നയക്കേസില്‍ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെയും ദില്ലിയിലെ ജലപ്രതിസന്ധിയിലുമടക്കം പ്രതിഷേധം നയിച്ചത് ഉള്‍പ്പെടെയുള്ള പ്രധാന രാഷ്ട്രീയ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായി അതിഷി മാറി. 2023 മാര്‍ച്ചില്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം അതിശയിപ്പിക്കുന്ന പ്രകടന മികവാണ് അതിഷി കാഴ്ചവെച്ചതെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുമിച്ച് പറയുന്നു. ഈ മികവാണ് ഇപ്പോള്‍ കെജ്രിവാളിന് പിന്‍ഗാമി എന്ന നിലയിലേക്കുള്ള വളര്‍ച്ചയിലും നിര്‍ണായകമായത്.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഇന്നലെയാണ് രാജിവച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറെ നേരില്‍ കണ്ട് രാജിക്കത്ത് നല്‍കിയ ശേഷം കെജ്രിവാള്‍ മടങ്ങി. ഒപ്പമുണ്ടായിരുന്ന അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും ഗോപാല്‍ റായിയും ലഫ്റ്റനന്റ് ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍, അതിഷി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ചു. പുതിയ സര്‍ക്കാരില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ ആരൊക്കെ കൈകാര്യം ചെയ്യുമെന്ന ചോദ്യമാണ് പ്രധാനം. രണ്ട് ദിവസത്തിന് ശേഷം ദില്ലിയില്‍ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ കെജ്രിവാള്‍ രാജി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ മുഖ്യമന്ത്രിക്കായി എഎപി ചര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ ചേര്‍ന്ന എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും. ഇതില്‍ പുതിയ മുഖ്യമന്ത്രിയും സര്‍ക്കാരും ഭൂരിപക്ഷം തെളിയിക്കും. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്രിവാളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാല്‍ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദം ഒഴിയുന്നത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു അതിഷി. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (26 minutes ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (44 minutes ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (5 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (5 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (5 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (5 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (5 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (6 hours ago)

ഇടത് കോട്ട തകർന്നില്ല..  (6 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (6 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (7 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (8 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (8 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (9 hours ago)

Malayali Vartha Recommends