ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ഭാഗികമായി അവസാനിപ്പിച്ചു... ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനം
ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ഭാഗികമായി അവസാനിപ്പിച്ചു... ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനം.
അതേസമയം മറ്റു വിഭാഗങ്ങളില്‍ ജോലി ചെയ്യാനായി ഇവര്‍ തയ്യാറാവില്ല. നാളെ ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് സിബിഐ ഓഫീസിലേക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നതാണ്.
ഇതോടെ ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ ധര്‍ണ അവസാനിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ . അതേസമയം ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിന് മുന്നിലെ സമരം തുടരുമെന്നും അവര്‍ അറിയിച്ചു.
ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ ബംഗാള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം ഭാഗികമായി അവസാനിപ്പിക്കാനായി തീരുമാനമായത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി.
"
https://www.facebook.com/Malayalivartha