പണിയെടുപ്പിച്ച് പണിയെടുപ്പിച്ച് കൊല്ലുക...വെറും 4 മാസത്തിനുള്ളിൽ അവൾ ‘ജോലിഭാരത്തിന്’ കീഴടങ്ങി... അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണം... പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇര...
പണിയെടുപ്പിച്ച് പണിയെടുപ്പിച്ച് കൊല്ലുക എന്നൊക്കെ പറഞ്ഞാൽ ഇതാണ് . കോർപറേറ്റ് കമ്പനിയുടെ ജോലി സമ്മർദ്ദം മൂലം മരണത്തിന് കീഴടങ്ങിയ അന്ന സെബാസ്റ്റ്യന്റെ മരണമാണ് ഇപ്പോൾ ദേശീയ തലത്തിൽ അടക്കം ചർച്ചയാകുന്നത് . മുംബൈ ∙ ജോലിഭാരവും ഓഫിസിലെ സമ്മർദവുമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണമെന്നും പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇരയാണു മകളെന്നുമുള്ള അമ്മ അനിത അഗസ്റ്റിന്റെ കത്താണ് യുവതിയുടെ മരണം ദേശീയതലത്തിൽ ചർച്ചയാക്കിയതും കേന്ദ്ര സർക്കാരിന്റെ ഇടപെടലിനുവരെ വഴിയൊരുക്കിയതും. കേന്ദ്രമടക്കം പ്രതിഷേധം ഉയർന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
‘‘സ്കൂളിലും കോളജിലും ടോപ്പറായിരുന്ന മകൾ മികച്ച കരിയർ പ്രതീക്ഷിച്ചാണ് ഏൺസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ജോലിക്കു കയറിയത്. എന്നാൽ, വെറും 4 മാസത്തിനുള്ളിൽ അവൾ ‘ജോലിഭാരത്തിന്’ കീഴടങ്ങി. ഒരു കുടുബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ആഗ്രഹങ്ങളും അതോടെ അവസാനിച്ചു . വളരെ ചെറുപ്പത്തിൽ തന്നെ എല്ലാം അവസാനിച്ചു. ഒൗദ്യോഗിക ചുമതലകൾക്കു പുറമേ അധികജോലികൾ മാനേജർ അടിച്ചേൽപിച്ചു. രാത്രി വൈകിയും വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും ജോലി ചെയ്യേണ്ടിവന്നു. മിക്ക ദിവസങ്ങളിലും തീർത്തും ക്ഷീണിതയായാണ് താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നത്. അശ്രാന്തമായി പ്രവർത്തിച്ചെങ്കിലും ജോലിഭാരവും പുതിയ അന്തരീക്ഷവും ശാരീരികമായും മാനസികമായും അവളെ ബാധിച്ചു.
ഉറക്കമില്ലാത്ത അവസ്ഥയിലെത്തിച്ചു. ആളുകളെയോ പ്രാദേശിക ഭാഷയോ അറിയാത്ത പുതിയ നഗരത്തിൽ പൊരുത്തപ്പെടാൻ പാടുപെടുന്ന പുതിയ ജീവനക്കാരിയായ അവൾക്ക് ഒരു പരിഗണനയും ലഭിച്ചില്ല. തുടങ്ങി ഗുരുതരമായിട്ടുള്ള ആരോപണങ്ങൾ ആണ് ഉയർന്നു വന്നിട്ടുള്ളത്.
ഇൗ വർഷം മാർച്ചിൽ പുണെയിൽ ജോലിക്കു ചേർന്ന അന്ന ജൂലൈ 20നാണ് മരിച്ചത്. ജൂലൈ ആറിന് അന്നയുടെ സിഎ ബിരുദസമർപ്പണച്ചടങ്ങിനു പുണെയിലെത്തിയ താനും ഭർത്താവും അവളുടെ മോശം അവസ്ഥ കണ്ട് ഞെട്ടിയെന്ന് അമ്മ കത്തിൽ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha