പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...
അപ്രതീക്ഷിതമായി ആർക്കുവേണമെങ്കിലും സംഭവിക്കാവുന്നതാണ് പാമ്പ് കടിയേൽക്കുക എന്നത്. പാമ്പ് വിഷത്തിന് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം ചികിത്സ വൈകുന്നതും പ്രഥമ ശുശ്രൂഷയിലെ അപാകതകളുമാണ്. വിഷപ്പാമ്പിന്റെ കടിയേറ്റാൽ കുറഞ്ഞത് നാലുമണിക്കൂറിനുള്ളിൽ മറുമരുന്ന് കുത്തിവയ്ക്കണം. വൈകുംതോറും മരണസാധ്യത കൂടും. ഇപ്പോഴിതാ
പൂച്ച ഓടിച്ച പാമ്പ് കയറിയത് വീടിനകത്തേയ്ക്ക്, പാമ്പുകടിയേറ്റ് 58കാരിക്ക് ദാരുണാന്ത്യം. പൊള്ളാച്ചിക്ക് സമീപത്തെ കോട്ടൂർ റോഡിലുള്ള നെഹ്റു നഗറിൽ താമസിച്ചിരുന്ന വീട്ടമ്മയാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആർ ശാന്തി എന്ന 58കാരിയാണ് അണലിയുടെ കടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ശാന്തിയുടെ വളർത്തുപൂച്ച വീട്ടുപരിസരത്ത് പാമ്പിനെ കാണുന്നത്.
പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറുകയായിരുന്നു. വാതിലിന് താഴെയുണ്ടായിരുന്ന ചെറിയ ദ്വാരത്തിലൂടെയാണ് പാമ്പ് വീട്ടിനകത്തേക്ക് കയറിയത്. വീട്ടിൽ പാമ്പ് കയറിയത് അറിയാതെ രാവിലെ എഴുന്നേറ്റ ശാന്തി പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേൽക്കുകയായിരുന്നു. കണങ്കാലിന് പാമ്പു കടിയേറ്റ ശാന്തിയെ മകൻ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആന്റി ഡോട്ട് നൽകിയ ശേഷം ശാന്തിയെ കോയമ്പത്തൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പൊള്ളാച്ചി
ആശുപത്രിയിലെ ഡോക്ടർമാർ റഫർ ചെയ്യുകയായിരുന്നു. എന്നാൽ ശാന്തിയുടെ നില മോശമായതോടെ മകൻ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്കുള്ള മാർഗമധ്യേ ഇവർ മരിക്കുകയായിരുന്നു. മനുഷ്യവാസ മേഖലയിൽ സ്ഥിരമായി കാണപ്പെടുന്ന അണലി പാമ്പുകൾ രാജ്യത്ത് ഏറ്റവും കൂടുതൽ പാമ്പ് കടി മരണങ്ങൾക്ക് കാരണമാകുന്ന ഒരു വിഷപാമ്പാണ്. രക്തപര്യയന വ്യവസ്ഥയെ ആണ് അണലിയുടെ വിഷം ബാധിക്കുന്നത്. സാധാരണ നിലയിൽ രാത്രികാലത്ത് ഇരതേടാറുള്ള ഇവ തണുപ്പ് കാലങ്ങളിൽ പകലും പുറത്തിറങ്ങാറുണ്ട്.
കൂടാതെ കണ്ണൂർ : പരിയാരം മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ വാർഡിന് പുറത്ത് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ. കുട്ടികളും നഴ്‌സുമാരും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9 മണിയോടയാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത് പാമ്പിനെ കണ്ടത്. 15 കുഞ്ഞുങ്ങളും നഴ്‌സുമാരുമാണ് ആ സമയത്ത് അകത്ത് ഉണ്ടായിരുന്നത്.അകത്ത് നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ട് കൂട്ടിരിപ്പുകാർ ബഹളം വയ്‌ക്കുകയായിരുന്നു. ബഹളം കേട്ട് ഓടി എത്തിയ ആളുകൾ ചേർന്നാണ് പാമ്പിനെ നീക്കിയത്. ആശുപത്രിക്ക് ചുറ്റും പടർന്നുകയറിയ ചെടികളിൽ നിന്നാണ് പാമ്പ് വന്നതെന്നാണ് നിഗമനം. ഇതിന് മുൻപ് മെഡിക്കൽ കേളജിലെ എട്ടാം നിലയിലേക്ക് ഇത്തരത്തിൽ ചെടിയിലൂടെ മൂർഖൻ പാമ്പ് കയറിയിരുന്നു.പാമ്പു കടിയേറ്റാൽ നിങ്ങൾ എന്തു ചെയ്യുന്നു എന്നതും എന്തുചെയ്യാതിരിക്കുന്നു എന്നതും രോഗിയുടെ ജീവൻ രക്ഷിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാം. അനാവശ്യ ടെൻഷൻ (ഭീതി) ഒഴിവാക്കുകയെന്നതാണ് ഏറ്റവും പ്രധാനം.
https://www.facebook.com/Malayalivartha