കൊടുംക്രൂരത... തമിഴ്നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്
കൊടുംക്രൂരത... തമിഴ്നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്യൂട്ട്കേസിനുള്ളില്‍ വെട്ടിമുറിച്ച് കഷണങ്ങളാക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ചെന്നൈ മടവരത്തു നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണികണ്ഠന് എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്യൂട്ട്കേസുമായി ഇയാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ഇരുവരും നേരത്തെ പരിചയക്കാരണെന്ന് പൊലീസ് . പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലക്ക് കാരണമെന്ന് പൊലീസ് . ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കുകയായിരുന്നു. ബുധനാഴ്ച ദുരൈപാത്തേക്കു പോയ ദീപ തിരികെ വരാത്തതിനെ തുടര്‍ന്ന് സഹോദരന് ഫോണില്‍ ബന്ധപ്പെടാനായി ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
"
https://www.facebook.com/Malayalivartha