ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍
ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍
ഗുരുതരമായി പരുക്കേറ്റ മധ്യവയസ്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദാരുണമായ സംഭവം. അപകടത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ റെഡ് ലൈനിലൂടെയുള്ള ഗതാഗതം ഏറെ നേരം തടസപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പൊലീസിന് വിവരം ലഭ്യമാകുന്നത്. ട്രെയിന്‍ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ .
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെട്രോ ജീവനക്കാര്‍ രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലേക്ക് മാറ്റി.ഇവരുടെ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്നതായി ഡോക്ടര്‍മാര്‍ .സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 53 കാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം ഇവരില്‍ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് .
https://www.facebook.com/Malayalivartha