മാലിദ്വീപ് കടക്കെണിയിൽ... അടിയന്തര ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ...രണ്ടാം തവണയാണ് ഇന്ത്യ ഇത്തരത്തിൽ മാലദ്വീപിന് സഹായം വാഗ്ദാനം ചെയ്യുന്നത്...
ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മാലദ്വീപിലെ ചില മന്ത്രിമാര്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളായിരുന്നു ഈ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വ്യാപകമായി മാലദ്വീപിനെ ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യക്കാര്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ മാലദ്വീപ് ടൂറിസം മേഖലയില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. അതോടെ മാലിദ്വീപ് കടക്കെണിയിൽ ആയി .
ഇപ്പോഴിതാ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപരാഷ്‌ട്രമായ മാലദ്വീപിന് അടിയന്തര ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. 50 മില്യൺ ഡോളറിന്റെ സർക്കാർ ട്രഷറി ബില്ലുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്ക് നീട്ടിക്കൊണ്ടാണ് ഇന്ത്യ മാലിദ്വീപിന് അടിയന്തര സാമ്പത്തിക സഹായം നൽകുന്നത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഇത്തരത്തിൽ മാലദ്വീപിന് സഹായം വാഗ്ദാനം ചെയ്യുന്നത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) മാലദ്വീപ് ഗവൺമെൻ്റിന്റെ 50 മില്യൺ ഡോളറിന്റെ ട്രഷറി ബില്ലുകൾ ഒരു വർഷത്തേക്ക് സബ്‌സ്‌ക്രൈബ് ചെയ്തതായി മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. മുൻ സബ്‌സ്‌ക്രിപ്‌ഷന്റെ കാലാവധി പൂർത്തിയാകുന്ന തീയതി മുതലാണ് പുതിയ സബ്സ്ക്രിപ്ഷൻ.
നേരത്തെ മേയിലാണ് ഇത്തരത്തിൽ ട്രഷറി ബില്ലുകൾ എസ്ബിഐ സബ്സ്ക്രൈബ് ചെയ്തത്.മാലദ്വീപ് ഗവൺമെൻ്റിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ അടിയന്തിര സാമ്പത്തിക സഹായമെന്നും പ്രസ്താവനയിലുണ്ട്. ആവശ്യഘട്ടങ്ങളിൽ ഇന്ത്യ മാലദ്വീപിനെ സഹായിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും ഇന്ത്യൻ ഹൈക്കമ്മീഷണറുടെ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ സഹായത്തിന് മാലദ്വീപ് ടൂറിസം മന്ത്രി അഹമ്മദ് അദീബ് നന്ദി അറിയിച്ചു. മാലിയിലെ ഒരു മന്ത്രിയുള്‍പ്പെടെ ചിലര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയതോടെ സെലബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ മാലിദ്വീപും അവിടുത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി മുൻപോട്ട് വന്നതോടെ പ്രേശ്നങ്ങൾ ഗുരുതരമായി . പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ ലക്ഷദ്വീപ് യാത്രയ്ക്ക് ശേഷമാണ് ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മാലദ്വീപില്‍ നിന്ന് ഉയര്‍ന്നത്.
https://www.facebook.com/Malayalivartha