കര്‍ണാടകയില്‍ ഹൃദയാഘാതം മൂലം പതിനൊന്നുകാരന് മരിച്ചു
കര്‍ണാടകയില്‍ ഹൃദയാഘാതം മൂലം പതിനൊന്നുകാരന് മരിച്ചു. കര്‍ണാടകയിലെ ഹാസന് ജില്ലയിലെ ആളൂര്‍ താലൂക്കിലെ ചന്നപ്പൂര് ഗ്രാമത്തിലാണ് സംഭവം .സര്‍ക്കാര്‍ സീനിയര്‍ പ്രൈമറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സച്ചിനാണ് മരിച്ചത് .
കഴിഞ്ഞ ദിവസം ശാരീരികമായ അസ്വസ്ഥതയെ തുടര്‍ന്ന് സ്കൂളില്‍ പോകാതെ വീട്ടില്‍ തന്നെ കഴിഞ്ഞ സച്ചിന് ഉറക്കത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഉറങ്ങിക്കിടന്ന മകനെ വിളിച്ചുണര്‍ത്താന്‍ എത്തിയ അമ്മ കാവ്യശ്രീ കണ്ടത് അബോധാവസ്ഥയിലായ മകനെയാണ്.
പരിഭ്രാന്തരായ മാതാപിതാക്കള്‍ ഉടന്‍ തന്നെ ആളൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
" f
https://www.facebook.com/Malayalivartha