ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...15 ചോക്ലേറ്റ് നിര്‍മാണ കമ്പനികളില്‍ നിന്ന് കഞ്ചാവും നിരോധിക്കപ്പെട്ട മയക്ക് മരുന്നും കലര്‍ത്തിയ ചോക്ലേറ്റും പിടികൂടി...
ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 15 ചോക്ലേറ്റ് നിര്‍മാണ കമ്പനികളില്‍ നിന്ന് കഞ്ചാവും നിരോധിക്കപ്പെട്ട മയക്ക് മരുന്നും കലര്‍ത്തിയ ചോക്ലേറ്റും പിടികൂടി തെലങ്കാന ആന്റി നര്‍ക്കോട്ടിക്സ് ബ്യൂറോ. പൊലീസ് എക്സൈസ്, പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് നഗരത്തില്‍ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് തുടര്‍ച്ചയായി പിടികൂടുന്നത്.ചോക്ലേറ്റ് നിര്‍മാണ കമ്പനികള്‍ക്കെതിരെ നോട്ടീസ് അയക്കുകയും ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
1.05 ലക്ഷം രൂപ വിലമതിക്കുന്ന 12.68 കിലോ കഞ്ചാവും 80 ഗ്രാം ഉണങ്ങിയ കഞ്ചാവുമാണ് പിടിച്ചെടുത്തത്.തെലങ്കാനയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് ചോക്ലേറ്റ് നല്കിയ കടക്കാരനെ കോത്തൂര്‍ പൊലീസ് ഓഫ് കമ്മീഷ്ണറേറ്റ് നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്യേഷണത്തില്‍ നിരവധി ഇടങ്ങളില്‍ നിന്ന് കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് പിടികൂടുകയായിരുന്നു.തെലങ്കാനയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് ചോക്ലേറ്റ് നല്കിയ കടക്കാരനെ കോത്തൂര്‍ പൊലീസ് ഓഫ് കമ്മീഷ്ണറേറ്റ് നേരത്തെ പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha