ബെംഗളൂരുലെ അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ ഇട്ട പൂക്കളം നശിപ്പിച്ച മലയാളി യുവതിയ്‌ക്കെതിരെ കേസ്...
കുട്ടികളുടെ നേതൃത്വത്തില്‍ അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഇട്ട പൂക്കളം നശിപ്പിച്ച മലയാളി യുവതിയ്‌ക്കെതിരെ കേസ്. ബെംഗളൂരു തനിസാന്ദ്ര മൊണാര്‍ക്ക് സറെനിറ്റി അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലാണ് സംഭവം. സിമി നായര്‍ എന്ന യുവതിയാണ് ഫ്‌ളാറ്റിന്റെ കോമണ്‍ ഏരിയയില്‍ കുട്ടികളിട്ട പൂക്കളം നശിപ്പിച്ചത്. തന്നിസാന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിലാണ് യുവതിയ്‌ക്കെതിരെ കേസ് എടുത്തത്. പുലര്‍ച്ചെ നാല് മണിക്കാണ് പൂക്കളം പൂര്‍ത്തിയാക്കിയത്. പൂക്കളം പൂര്‍ത്തിയായതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. ശേഷം കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്യുകയും ചെയ്തു.
തടയാന്‍ ശ്രമിച്ചവരെ സിമി നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. സംഘര്‍ത്തെ തുടര്‍ന്നു ഓണ സദ്യ പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയതായി പിന്നീട് അസോസിയേഷന്‍ വ്യക്തമാക്കി. ഏഴ് വര്‍ഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്. അതിനിടയിലാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്.യുവതിയുടെ നടപടി ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ ചോദ്യംചെയ്യുന്നതും ഇവര്‍ തര്‍ക്കിക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്. കോമണ്‍ ഏരിയയില്‍ പൂക്കളമിടേണ്ടെന്നും സ്വന്തം ഫ്‌ളാറ്റിന് മുന്നില്‍ തയ്യാറാക്കാനും യുവതി ആവശ്യപ്പെടുന്നു. തുടര്‍ന്ന് പൂക്കളത്തിന്റെ ഒരു ഭാഗത്ത് ചവിട്ടിയത് ചോദ്യംചെയ്തപ്പോള്‍ പൂര്‍ണ്ണമായും അതിന് മുകളില്‍ കയറി നിന്നു.
ബൈലോപ്രകാരം കോമണ്‍ ഏരിയയില്‍ പൂക്കളമിടാന്‍ പാടില്ലെന്നടക്കമാണ് യുവതി വാദിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് യുവതിക്കുനേരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയർന്നത്. ആചാരങ്ങളെയും വിശ്വാസങ്ങളേയും സംസ്‌കാരങ്ങളേയും ബഹുമാനിക്കാന്‍ പഠിക്കണമെന്നാണ് വിമര്‍ശനങ്ങള്‍ പലതും ചൂണ്ടിക്കാട്ടുന്നത്. ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയിൽ മലയാളിയായ സിമി നായർ എന്ന സ്ത്രീക്ക് എതിരെ ആണ് പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്. സംപിഗെഹള്ളി പൊലീസ് ആണ് പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ നടപടിയെടുത്തത്.
അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നായിരുന്നു യുവതിയുടെ വാദം. പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകുന്നതും കാണാം.
പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെങ്കിലും ഇവർ അംഗീകരിക്കുന്നില്ല. പൂക്കളം നശിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവതിക്കെതിരെ വ്യാപകമായ വിമർശനം ഉയരുകയായിരുന്നു. കുട്ടികൾ ഏറെ സമയമെടുത്ത് തയ്യാറാക്കിയ അത്തപ്പൂക്കളം ഏറെ ദാർഷ്ട്യത്തോടെ ഇവർ ചവിട്ടി നശിപ്പിക്കുകയായിരുന്നു.
മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിലാണ് ഓണാഘോഷത്തിന്റെ അടയാളം തന്നെയായ അത്തപ്പൂക്കളം കുട്ടികൾ ഒരുക്കിയത്. അതിരാവിലെ പൂക്കൾ വാങ്ങിവന്ന്, പൂവിറുത്ത് പൂക്കളം ഒരുക്കിയതെല്ലാം കുട്ടികൾ തന്നെയായിരുന്നു. തുടർന്നാണ് സിമി നായർ ഇറങ്ങി വന്ന് പൂക്കളത്തെ ചവിട്ടി മെതിച്ചത്. സംഘാടകരുമായി വലിയ തരത്തിൽ വാഗ്വാദത്തിൽ ഏർപ്പെട്ട ശേഷം പൂക്കളത്തിൽ സിമി ഏറെ നേരം കയറി നിന്നു.
പൂക്കളം നശിപ്പിക്കരുത്, ദയവായി പിന്മാണം എന്ന് സംഘാടകരെല്ലാം പറഞ്ഞിട്ടും സിമി നായർ ചെവിക്കൊണ്ടില്ല.സംഘർഷത്തെ തുടർന്ന് ഓണസദ്യ പാർക്കിങ് ബേയിലേക്ക് മാറ്റുകയായിരുന്നു. തര്‍ക്കത്തിനിടെ നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട് എന്ന് യുവതി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
https://www.facebook.com/Malayalivartha