ഹിസ്ബുല്ല തൊടുത്തുവിടുന്ന മിസൈലുകളും ഡ്രോണുകളും... കരുതിയിരിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി...ഹ്രസ്വപരിധിയുള്ള റോക്കറ്റുകളെ തകര്‍ക്കുന്നതിന് വേണ്ടി അയേണ്‍ ഡോം തയ്യാർ...
ഹിസ്ബുല്ല തൊടുത്തുവിടുന്ന മിസൈലുകളും ഡ്രോണുകളും കരുതിയിരിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.ഹ്രസ്വപരിധിയുള്ള റോക്കറ്റുകളെ തകര്‍ക്കുന്നതിന് വേണ്ടി റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നല്‍കിയ സംവിധാനമാണ് അയേണ്‍ ഡോം. റഡാറുകള്‍, നിയന്ത്രണ കേന്ദ്രം, മിസൈലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അയേണ്‍ ഡോം. റഡാറുകള്‍ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ച് തകര്‍ക്കുന്നു.
എഴുപത് കിലോമീറ്റര്‍ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകര്‍ക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാന്‍ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കും. ഗാസയില്‍ നിന്നുള്ള ഖ്വാസം റോക്കറ്റുകളും തെക്കന്‍ ലബനനില്‍ നിന്നുള്ള കറ്റിയൂഷാ റോക്കറ്റുകളും ഇതിന് പ്രധിരോധിക്കാന്‍ കഴിയും. 2010 മുതലാണ് ഈ സാങ്കേതിക വിദ്യയുടെ നിര്‍മ്മാണത്തിനായി ആലോചന നടന്നത്. പിന്നീട് 2011 ജൂണ്‍ മുതല്‍ അയണ്‍ ഡോം പ്രവര്‍ത്തന ക്ഷമമായി.
വളരെ വേഗത്തില്‍ സങ്കീര്‍ണമായ കണക്കുകൂട്ടലുകള്‍ നടത്താനുമുള്ള അയണ്‍ ഡോമിന്റെ കഴിവും ശ്രദ്ധേയമാണ്. മിസൈലുകളെ ആകാശത്തുവെച്ചു തന്നെ നശിപ്പിക്കുന്നതിനുള്ള കണക്കുകൂട്ടലുകള്‍ നടത്തുന്നതിനുതിന് ഇത് ഉപയോഗിക്കുന്നു.2011-ല്‍ ഇത് ആദ്യമായി അവതരിപ്പിച്ചതു മുതല്‍ അയണ്‍ ഡോം ഇസ്രയേലിന്റെ പ്രതിരോധസംവിധാനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഇസ്രയേല്‍-യുഎസ് സഖ്യത്തിലെ തന്ത്രപ്രധാനമായ നെടുംതൂണുകളിലൊന്നാണ് ഈ അയണ്‍ ഡോം.
https://www.facebook.com/Malayalivartha