സിദ്ദിഖിനെതിരെ പരാതി നല്‍കിയ അതിജീവിതയും സുപ്രീം കോടതിയിലേക്ക്.... സിദ്ദിഖ് മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് കോടതിയെ അറിയിക്കുമെന്ന് വ്യക്തമാക്കി അതിജീവിത
സിദ്ദിഖിനെതിരെ പരാതി നല്‍കിയ അതിജീവിതയും സുപ്രീം കോടതിയിലേക്ക്. ബലാത്സംഗക്കേസില്‍ ഹൈക്കോടി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ നീക്കം നടത്തുമ്പോഴാണ് അതിജീവിതയും മുന്നോട്ട് പോകുന്നത്. സിദ്ദിഖ് മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് കോടതിയെ അറിയിക്കുമെന്ന് അതിജീവിത വ്യക്തമാക്കി. ഇതിനായി സുപ്രീം കോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിക്കും.
സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനായി സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകള്‍ റോത്തഗിയുമായി സംസാരിച്ചു. വിധി പകര്‍പ്പ് കൈമാറി . അതിജീവിത പരാതി നല്‍കാനായി വൈകിയതടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചനകള്‍. കൂടാതെ മറ്റു കേസുകളാ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലാത്ത വ്യക്തിയെന്ന നിലയില്‍ അന്വേഷണവുമായി സഹകരിക്കാനായി തയ്യാറാണെന്നും അറിയിക്കും.
തെളിവ് ശേഖരിക്കാനായി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കും. ജാമ്യാപേക്ഷ ഫയല്‍ ചെയ്താല്‍ അത് വെള്ളിയാഴ്ചയോടെ ബെഞ്ചിന് മുന്‍പാകെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് സിദ്ദിഖിന്റെ നിയമ സംഘം.
അതേസമയം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമൊന്നുമില്ലെന്നും പൊലീസ് .
സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha