നഴ്സറി കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിൻഡെയെ... പോയിന്റ് ബ്ലാങ്കിലാണ് വെടിവച്ച് വീഴ്ത്തിയത്... കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ടു...
സിനിമയിലൊക്കെ കണ്ടിട്ടുള്ള എൻകൗണ്ടർ യാഥാർത്ഥത്തിലും സംഭവിച്ചാൽ എന്തായിരിക്കും സംഭവിക്കുക...എന്നാൽ അതാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ബദ്‌ലാപുരിലെ നഴ്സറി കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിൻഡെയെ (24) വെടിവച്ചു കൊന്ന സീനിയർ പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് ഷിൻഡെ ഏറ്റുമുട്ടൽ വിദഗ്ധൻ. ഒട്ടേറെ അധോലോക കുറ്റവാളികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പ്രദീപ് ശർമയ്ക്കൊപ്പം താനെ ക്രൈം ബ്രാഞ്ചിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുമുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിനെ പിടികൂടിയ സംഘത്തിലും അംഗമായിരുന്നു.
സഞ്ജയ് ഷിൻഡെ പോയിന്റ് ബ്ലാങ്കിലാണ് അക്ഷയിനെ വെടിവച്ച് വീഴ്ത്തിയത്.പൊലീസ് ആസൂത്രണം ചെയ്ത ഏറ്റുമുട്ടലിലാണ് അക്ഷയ് ഷിൻഡെയെ കൊലപ്പെടുത്തിയതെന്നു കുടുംബം ആരോപിച്ചു. പൊലീസിനെ ആക്രമിച്ചെന്ന ആരോപണം വിശ്വസിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. മുൻ ഭാര്യയുടെ പരാതിയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിലാണു പ്രതി കൊല്ലപ്പെട്ടത്. പ്രാണരക്ഷാർഥം പൊലീസ് വെടിവച്ചെന്ന ആരോപണം തള്ളിയ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.
പ്രതിപക്ഷ കക്ഷികളും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.അക്ഷയ് ഷിൻഡെയുടെ കൊലപാതകം മഹാരാഷ്ട്ര ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) അന്വേഷണം നടത്തും. വെടിവയ്പുണ്ടായ പൊലീസ് വാഹനം ഫൊറൻസിക് വിദഗ്ധരുടെ സംഘം പരിശോധിച്ചു. രക്തസാംപിൾ അടക്കമുള്ളവ ശേഖരിച്ചു. സംഭവം നടന്ന മുംബ്ര ബൈപാസിൽ സിഐഡി ഉദ്യോഗസ്ഥരുടെ സംഘം സന്ദർശിക്കും.
https://www.facebook.com/Malayalivartha