മുംബൈയില്‍ കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്... റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
മുംബൈയില്‍ കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ലോക്കല്‍ ട്രെയിന്‍ സര്‍വിസുകള്‍ മുടങ്ങി. ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തു.
മുംബൈയിലേക്കുള്ള 14 വിമാന സര്‍വിസുകള്‍ വഴിതിരിച്ചുവിടുകയായിരുന്നു. താഴ്ന്ന മേഖലകള്‍ വെള്ളത്തിലായതോടെ പലയിടത്തും യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തേക്ക് ഇറങ്ങേണ്ടതുള്ളൂവെന്നും മുംബൈ കോര്‍പറേഷന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനുകളില്‍ കഴിഞ്ഞ ദിവസം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ലോക്കല്‍ ട്രെയിന്‍ സര്‍വിസുകള്‍ തടസ്സപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ 100 മില്ലിമീറ്ററിലേറെ മഴയാണ് ലഭ്യമായത്.
https://www.facebook.com/Malayalivartha