പതിനെട്ടു വയസ്സ് കഴിഞ്ഞവര്‍ പുതുതായി ആധാറിന് അപേക്ഷിക്കുമ്പോള്‍ ഫീല്‍ഡ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കി...
പതിനെട്ടു വയസ്സ് കഴിഞ്ഞവര്‍ പുതുതായി ആധാറിന് അപേക്ഷിക്കുമ്പോള്‍ ഫീല്‍ഡ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കി. നിലവില്‍ ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ രേഖകള്‍ പരിശോധിച്ച് ആധാര്‍ അനുവദിക്കുന്നതായിരുന്നു രീതി.
ഇനി മുതല്‍ വില്ലേജ് സെക്രട്ടറിയോ തദ്ദേശ സെക്രട്ടറിയോ അപേക്ഷകന്റെ പശ്ചാത്തല സ്ഥിരീകരണം നടത്തുന്നതിന് ഫീല്‍ഡ് വിസിറ്റ് നടത്തേണ്ടതുകയും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ ആധാര്‍ അനുവദിക്കാന്‍ പാടുള്ളൂ. ആധാര്‍ ദുരുപയോഗം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.
അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ പോര്‍ട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി സബ്കലക്ടര്‍മാര്‍ക്ക് തിരികെയെത്തും. സബ് കലക്ടര്‍മാരാണ് വില്ലേജ് ഓഫിസര്‍മാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷന് നടത്തി റിപ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കുക.അപേക്ഷ സമയത്ത് നല്കിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തില്‍ ഉറപ്പാക്കുന്നതാണ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാരുമാണ് സ്ഥിരീകരണം നടത്തുക.
"
https://www.facebook.com/Malayalivartha