മുംബൈയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ അഴുക്കു ചാലില്‍ വീണ് സ്ത്രീ മരിച്ചു
മുംബൈയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ അഴുക്കു ചാലില്‍ വീണ് സ്ത്രീ മരിച്ചു. അന്ധേരിയിലെ എം.ഐ.ഡി.സി ഏരിയയില്‍ അഴുക്കുചാലിലാണ് സ്ത്രീ വീണത്. വിമല്‍ ഗെയ്ക്വാദ് (45) ആണ് മുങ്ങി മരിച്ചതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) അധികൃതര്‍ .
മുംബൈ അഗ്‌നിശമന സേന അവരെ കൂപ്പര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കനത്ത മഴ തുടരുന്ന മുംബൈയില്‍ പഴയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.
മുമ്പ്ര ബൈപാസില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറിലധികം ഗതാഗതക്കുരുക്കുണ്ടായി. കുര്‍ള ഈസ്റ്റ് ഏരിയ, നെഹ്റു നഗര്‍, ചെമ്പൂര്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളക്കെട്ട് അനുഭവപ്പെടുകയും ചെയ്തു. മഴയെ തുടര്‍ന്ന് കുര്‍ള പാലത്തില്‍ കനത്ത ഗതാഗതക്കുരുക്കുണ്ടായി. ജെ.സി.ബി ഉപയോഗിച്ച് താനെ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha