സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി... സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു...ഇയാൾ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നു...
വിശ്വാസം നല്ലതാണ് നമ്മുക്ക് ഇഷ്ട്ടപെട്ട മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനുമുള്ള അധികാരം നമ്മുക്കുണ്ട് , എന്നാൽ അത് അതിര് വിട്ട് അന്ധവിശ്വാസം ആയി മാറരുത് എന്ന് മാത്രം . എന്നാൽ ഇന്നും നമ്മുടെ സമൂഹത്തിൽ അത്തരത്തിലുള്ള നിരവധി അന്ധവിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട് എന്നുള്ളതാണ് . കേരളത്തിൽ അടക്കം നരബലി നടത്തിയ വാർത്തകൾ നമ്മൾ വളരെ ഞെട്ടലോടെയാണ് കേട്ടത് . കേരളത്തിൽ മാത്രമല്ല ഇപ്പോൾ പലയിടത്തും അന്ധ വിശ്വാസങ്ങളുടെ പേരിൽ നരബലികൾ നടക്കുന്നുണ്ട് . മൃഗങ്ങളെയും മനുഷ്യരേയുമെല്ലാം ബലി നൽകി വരുന്നുണ്ട് . ഇപ്പോഴിതാ ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി.
സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രസ്ഗവാനിലെ ഡിഎൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 22നായിരുന്നു സംഭവം.സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനേശ് ബാഘേൽ എന്നയാളാണ് പ്രധാന പ്രതി. ഇയാൾ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നു. സ്കൂളിന് വിജയമുണ്ടാകാൻ വിദ്യാർഥിയെ ബലി നൽകണമെന്ന് മകനെയും അധ്യാപകരെയും വിശ്വസിപ്പിക്കുകയും ചെയ്തു. സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് വിദ്യാർഥിയെ ബലി നൽകണമെന്നാണ് ബാഘേൽ മറ്റുള്ളവരെ അറിയിച്ചത്.
ഇതിനായി സ്കൂൾ ഹോസ്റ്റലിൽനിന്ന് കുട്ടിയെ പുറത്തെത്തിച്ചു. കുട്ടി ഭയന്ന് നിലവിളിച്ചതോടെ പ്രതികൾ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൂടുതൽ അന്വേഷണത്തിൽ കുഴൽക്കിണറിന് സമീപം ആചാരപരമായ വസ്തുക്കൾ കണ്ടെത്തുന്നതിലേക്ക് നയിച്ചു, ഇത് നിഗൂഢ പ്രവർത്തനങ്ങളുടെ അവകാശവാദങ്ങളെ കൂടുതൽ പിന്തുണയ്ക്കുന്നു. അന്ധവിശ്വാസമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.സാമ്പത്തിക ഞെരുക്കത്തിലായ സ്‌കൂളിൻ്റെ അഭിവൃദ്ധി ഉറപ്പാക്കാനാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha