മുബൈ നഗരത്തിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ്... വിവിധയിടങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്... ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ്...
മുംബൈയിലെ പ്രൗഢഗംഭീരമായ താജ് ഹോട്ടൽ കത്തുന്ന ദൃശ്യങ്ങളും കൂട്ടക്കൊല നടന്ന ഛത്രപതി ശിവാജി ടെർമിനലിന്റെ ചിത്രങ്ങളൊന്നും ഇന്ത്യൻ മനസുകളിൽനിന്ന് അത്ര വേഗം മാഞ്ഞുപോകുന്ന ഒന്നല്ല. അത്രവലിയ ആഘാതമായിരുന്നു 2008 നവംബർ 26ലെ മുംബൈ അന്ന് രാത്രി 9.30 ഓടെ ആരംഭിച്ച ഭീകരാക്രമണം നീണ്ടുനിന്നത് ഏകദേശം 60 മണിക്കൂർ നേരമാണ്. രാജ്യത്തെ ഒന്നടങ്കം മുൾമുനയിലാക്കിയ, ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത മുംബൈ ഭീകരാക്രമണം നടന്നിട്ട് 15 വർഷത്തോളം കഴിഞ്ഞു.
അതിനു ശേഷം കനത്ത സുരക്ഷയാണ് ഒരുക്കുന്നത് . ഒരു ഭീകരവാദികളെയും നുഴഞ്ഞു കയറാൻ നമ്മുടെ രാജ്യം അനുവദിക്കില്ല . പഴുതടച്ച സുരക്ഷയാണ് ഒരുക്കിയത് . ഇപ്പോഴിതാ മുബൈ നഗരത്തിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് ആണ് ലഭിച്ചിരിക്കുന്നത്. പിന്നാലെ തന്നെഭീകരാക്രമണ സാധ്യത സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ മുന്നറിപ്പ് നൽകിയതിനെ തുടർന്ന് മുംബൈയിലെ വിവിധയിടങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്. മുംബൈയിലെ ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മതപരവും തിരക്കേറിയതുമായ സ്ഥലങ്ങളിൽ” മോക്ക് ഡ്രില്ലുകൾ” നടത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അതാത് സോണുകളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന നിർദേശവുമുണ്ട്. ക്ഷേത്ര പരിസരങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശം നൽകി.മുംബൈയിലെ രണ്ട് ആരാധനാലയങ്ങളിൽ പൊലീസ് മോക്ക് ഡ്രിൽ നടത്തിയിരുന്നു. എന്നാൽ ഇത് ഉത്സവത്തിന് മുന്നോടിയായുള്ള സുരക്ഷാ പരീക്ഷണമാണെന്ന് പൊലീസ് പറഞ്ഞു.
ദുർഗാ പൂജയ്‌ക്കും ദസറയ്‌ക്കും മുംബൈ നഗരം തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഭീകരാക്രമണ സാധ്യത മുന്നിൽ കണ്ട് അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയത്.നവംബറിലാണ് 288 അംഗ നിയമസഭയിലേക്കുള് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത് . കുറച്ചു കാലമായിട്ട് രാജ്യത്ത് പലഭാഗത്തായിട്ടും ട്രെയിനുകൾക്ക് നേരെ അട്ടിമറി ശ്രമങ്ങൾ നടക്കുന്നത് രാജ്യം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനു പിന്നിലും ഏതിലും ഭീകരാക്രമണ സാധ്യതയുണ്ടോ എന്നുള്ളതാണ് ..
https://www.facebook.com/Malayalivartha