അഞ്ചാം ദിവസവും സിദ്ദിഖ് ഒളിവില്‍ തന്നെ .... നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കും
അഞ്ചാം ദിവസവും സിദ്ദിഖ് ഒളിവില്‍ തന്നെ. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കും. ചലച്ചിത്ര താരം സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. തിങ്കളാഴ്ച ഈ ബെഞ്ച് പരിഗണിക്കുന്ന 62-ാമത്തെ കേസ് ആയി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തു.
മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘത്തിലെ എസ് പി മെറിന്‍ ജോസഫ് ഇന്ന് ഡല്‍ഡഹിക്ക് തിരിക്കും.
മേല്‍ക്കോടതിയിലെ കേസ് നടത്തിപ്പില്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനായിട്ടാണ് തിരക്കിട്ട നടപടിയുള്ളത്. നിയമം അനുസരിക്കുന്ന വ്യക്തിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ലംഘിച്ച് എന്ത് കൊണ്ട് സിദ്ദിഖ് ഒളിവില്‍ പോയെന്ന് അന്വേഷണസംഘം കോടതിയില്‍ ഉന്നയിക്കും. സിദ്ദിഖിനെതിരെ സുപ്രീംകോടതിയില്‍ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍.
"
https://www.facebook.com/Malayalivartha