ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍...
ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. കഴിഞ്ഞ ദിവസം വൈകുന്നേരം ജമ്മുകാശ്മീരിലെ കത്വ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.
പൊലീസ് സേനയിലെ ഹെഡ്‌കോണ്‍സ്റ്റബിളായ ബഷീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
കത്വ ജില്ലയിലെ കോഗ് മണ്ഡലി ഗ്രാമത്തില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. ഗ്രാമത്തിലെ ഒരു വീടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സേന മേഖലയിലെത്തിയത്.
തുടര്‍ന്ന് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പുണ്ടാകുകയായിരുന്നു. കഠ്വയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു. ഭീകരര്‍ക്കായുളള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന.കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയും സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റ നാല് ജവാന്മാരെയും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. കുല്‍ഗാമിലെ അഡിഗാം ഗ്രാമത്തില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതോടെ സൈന്യവും പൊലീസും സി.ആര്‍.പി.എഫും ഉള്‍പ്പെട്ട സംയുക്ത സംഘം ഓപ്പറേഷന്‍ നടത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha