വന്ദേഭാരത് എക്സ്പ്രസ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള വഴിയൊരുങ്ങുന്നു.... ചിലി, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഇറക്കുമതി ചെയ്യാൻ ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്....
തീവണ്ടിയാത്രയുടെ പുത്തന്‍ അനുഭവവുമായി വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ് . ആവശ്യമുള്ള സംസ്ഥാങ്ങളിലേക്ക് എല്ലാം തന്നെ വന്ദേഭാരത്തിന്റെ കൂടുതൽ സർവീസുകൾ എത്തിച്ചു കൊണ്ട് ഇരിക്കുകയാണ് . വേഗത്തിൽ കുതിക്ക്കുന്ന ഭാരതത്തിന്റെ ഗതാഗത വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വന്ദേഭാരത്തിന്റെ വരവ് . വന്ദേഭാരതിനെ നമ്മൾ സ്വീകരിച്ചു കഴിഞ്ഞു . ഇപ്പോൾ നമ്മുടെ രാജ്യത്തു മാത്രമല്ല മറ്റുള്ള രാജ്യങ്ങളും വന്ദേ ഭാരത് വാങ്ങാനുള്ള തിരക്കിലാണ് . ഇന്ത്യൻ റെയിൽവെയിൽ വിപ്ലവം തീർത്ത വന്ദേഭാരത് എക്സ്പ്രസ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള വഴിയൊരുങ്ങുന്നു.
ചിലി, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഇറക്കുമതി ചെയ്യാൻ ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഔദ്യോഗികമായുള്ള നടപടികൾ ഭാവിയിൽ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ വിദേശ രാജ്യങ്ങളിലെ ട്രാക്കിലും ഇന്ത്യൻ നിർമ്മിത വന്ദേഭാരത് എക്സ്പ്രസുകൾ ചീറിപ്പായും. നിരവധി കാരണങ്ങൾകൊണ്ടാണ് വിദേശ രാജ്യങ്ങൾ വന്ദേഭാരത് ട്രെയിനുകൾ ഇറക്കുമതി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.കുറഞ്ഞ ചെലവാണ് വന്ദേഭാരതിലേക്ക് വിദേശ രാജ്യങ്ങളെ ആകർഷിക്കാനുള്ള പ്രധാന കാരണം. മറ്റ് രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന സമാന ഫീച്ചറുകളുള്ള ട്രെയിനുകൾക്ക് സാധാരണയായി 160 മുതൽ 180 കോടി രൂപ വരെ വില വരുമ്പോൾ,
ഇന്ത്യ വന്ദേ ഭാരത് നിർമ്മിക്കുന്നത് വളരെ കുറഞ്ഞ ചെലവിലാണ്, 120 മുതൽ 130 കോടി രൂപ വരെ മാത്രമാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന വന്ദേഭാരതിന് ചെലവ്.നൂറ് കിലോ മീറ്റർ വേഗത കൈവരിക്കാൻ വെറും 52 സെക്കൻഡ് മതിയെന്നത് മറ്റൊരു ആകർഷക ഘടകമാണ്. ജപ്പാനിൽ നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിനിന് ഈ വേഗത കൈവരിക്കാൻ 54 സെക്കന്റോളം എടുക്കുന്നുണ്ട്. മറ്റ് വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന ട്രെയിനുകളുടെ രൂപകൽപ്പനയെക്കാൾ മികച്ചതാണ് വന്ദേഭാരത് ട്രെയിനുകളുടേത്. കൂടാതെ, വിമാനത്തേക്കാൾ നൂറിരട്ടി താഴ്ന്ന ശബ്ദ നിലവാരം ഉൽപ്പാദിപ്പിക്കുകയും കുറഞ്ഞ ഊർജ്ജ ഉപഭോഗവും വന്ദേഭാരതിന്റെ മറ്റൊരു പ്രത്യേകതയാണ്.കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വന്ദേഭാരത് സ്ലീപ്പർ നമ്മൾ അവതരിപ്പിച്ചത് . രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍വണ്ടി ബെംഗളൂരുവില്‍ കഴിഞ്ഞദിവസം പുറത്തിറക്കി. ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍.) ആണ് വണ്ടി രൂപകല്പനചെയ്ത് നിര്‍മിച്ചത്.
https://www.facebook.com/Malayalivartha